മലയാള സിനിമയിൽ നിന്നും ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട ചുരുക്കം ചില നടന്മാരിൽ ഒരാളാണ് മോഹൻലാൽ. മോഹൻലാൽ ചിത്രങ്ങൾക്ക് കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ലഭിക്കുന്ന മാർക്കറ്റും സ്വീകരണവും ഇപ്പോഴും മറ്റുള്ളവർക്ക് എത്തിപ്പിടിക്കാവുന്നതിലും മുകളിലാണ്. വർഷങ്ങൾക്ക് മുൻപ് മുതൽ തന്നെ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ വരെ മോഹൻലാൽ എന്ന നടന് ലഭിച്ചിരുന്ന ജനപ്രീതിയും മോഹൻലാൽ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും സിനിമാ ലോകത്തു ചർച്ചയാണ്. ഇപ്പോൾ ഒറ്റിറ്റി വഴി മലയാള ചിത്രങ്ങൾക്ക് സ്വീകാര്യത വർധിച്ചതോടെ ഫഹദ് ഫാസിൽ, പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ് തുടങ്ങിയ യുവ താരങ്ങൾക്കും ആ സ്വീകാര്യത ലഭിച്ചു തുടങ്ങിയിട്ടുണ്ട്. മോഹൻലാൽ ആരാധകരായ ഒട്ടേറെ വിദേശികളുടെയും അന്യ സംസ്‌ഥാന സിനിമാ പ്രേമികളുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതിൽ പാകിസ്‌താൻ, നേപ്പാൾ, ആഫ്രിക്ക, പോളണ്ട്, തുടങ്ങി ഇന്ത്യയിലെ ആസാമും കാശ്മീരും വരെയുള്ളവർ ഉണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു മോഹൻലാൽ ആരാധകന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മോഹൻലാലിന്റെ മാത്രമല്ല, ടോവിനോ തോമസിന്റെ കൂടെ ആരാധകൻ ആണ് ഈ അരുണാചൽ സ്വദേശി. നരസിംഹം എന്ന ചിത്രത്തിലെ നീ പോ മോനെ ദിനേശാ എന്ന മോഹൻലാൽ ഡയലോഗും ലുസിഫെർ എന്ന ചിത്രത്തിലെ ടോവിനോ തോമസിന്റെ മാസ്സ് ഡയലോഗും പറയുന്ന ഈ അരുണാചൽ സ്വദേശിയുടെ വീഡിയോ ആണ് ഇപ്പോൾ തരംഗമാകുന്നത്. അരുണാചൽ പ്രദേശിലെ സെന്റ് ഫ്രാൻസിസ് മിഷൻ സ്കൂളിലെ വിദ്യാർത്ഥി ആയ, ജമോ യിരങ് ആണ് ഈ മോഹൻലാൽ- ടോവിനോ തോമസ് ഫാൻ ആയ സിനിമാ പ്രേമി.
ഫോട്ടോ കടപ്പാട്: Pranav C Subash
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.