[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കാടും മലയും കയറി, കാട്ടരുവിയിൽ ഉല്ലസിച്ചു താരപുത്രി; ചിത്രങ്ങൾ കാണാം..!

ബോളിവുഡ് താര സുന്ദരിയായ ജാൻവി കപൂറിന്റെ പുതിയ ഗ്ലാമർ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. ജാൻവി തന്നെ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തവയാണ് അവ. കാടും മലയും കയറിയിറങ്ങി നടത്തിയ ഒരു സാഹസിക യാത്രയുടെ ചിത്രങ്ങളും താൻ കാട്ടരുവിയിൽ കുളിക്കുന്നതിന്റെ വീഡിയോയുമാണ് ജാൻവി പങ്കു വെച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവും ഒരുകാലത്തെ ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറും ആയിരുന്ന, അന്തരിച്ചു പോയ ശ്രീദേവിയുടെയും പ്രശസ്ത നിർമ്മാതാവ് ബോണി കപൂറിന്റെയും മകൾ ആണ് ജാൻവി കപൂർ. മൂന്ന് വർഷം മുൻപ് പുറത്തു വന്ന ദഡക് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ജാൻവി കപൂർ, പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, അംഗരേസി മീഡിയം, ഗുജ്ജൻ സക്‌സേന, റൂഹി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടി. ഇതിൽ തന്നെ ഗുജ്ജൻ സക്‌സേന എന്ന ബയോപിക് വലിയ കയ്യടിയാണ് ഈ നടിക്ക് നേടിക്കൊടുത്തത്. സൗന്ദര്യത്തോടൊപ്പം അഭിനയ മികവും തനിക്കുണ്ടെന്ന് ജാൻവി തെളിയിച്ചതോടെ ഈ നടിക്ക് ആരാധകരും ഏറി.

ദോസ്താന 2, ഗുഡ് ലക്ക് ജെറി, മിലി എന്നിവയാണ് ഇനി ജാൻവി അഭിനയിച്ചു പുറത്തു വരാനുള്ള ചിത്രങ്ങൾ. സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ കോലമാവ്‌ കോകിലയിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാര അഭിനയിച്ച വേഷമാണ് ഗുഡ് ലക്ക് ജെറി എന്ന ചിത്രത്തിൽ ജാൻവി അഭിനയിക്കുന്നത്. മുകളിൽ പറഞ്ഞ മൂന്നു ചിത്രങ്ങൾ കൂടാതെ കരൺ ജോഹർ ഒരുക്കാൻ പോകുന്ന വമ്പൻ പീരീഡ് ഡ്രാമ ആയ തഖ്ത് എന്ന ചിത്രത്തിലും ജാൻവി അഭിനയിക്കും എന്ന് വാർത്തകൾ വന്നിട്ടുണ്ട്. ഈ വർഷം റിലീസ് ആയ രാജ് കുമാർ റാവു ചിത്രമായ റൂഹിയിൽ ഇരട്ട വേഷത്തിലാണ് ജാൻവി പ്രത്യക്ഷപ്പെട്ടത്‌.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.