[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

അരുണാചലിലെ പിള്ളേരോടാണോ കളി; അരുണാചൽ പ്രദേശിൽ നിന്നുമൊരു മോഹൻലാൽ- ടോവിനോ ആരാധകൻ..!

മലയാള സിനിമയിൽ നിന്നും ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട ചുരുക്കം ചില നടന്മാരിൽ ഒരാളാണ് മോഹൻലാൽ. മോഹൻലാൽ ചിത്രങ്ങൾക്ക് കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ലഭിക്കുന്ന മാർക്കറ്റും സ്വീകരണവും ഇപ്പോഴും മറ്റുള്ളവർക്ക് എത്തിപ്പിടിക്കാവുന്നതിലും മുകളിലാണ്. വർഷങ്ങൾക്ക് മുൻപ് മുതൽ തന്നെ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ വരെ മോഹൻലാൽ എന്ന നടന് ലഭിച്ചിരുന്ന ജനപ്രീതിയും മോഹൻലാൽ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും സിനിമാ ലോകത്തു ചർച്ചയാണ്. ഇപ്പോൾ ഒറ്റിറ്റി വഴി മലയാള ചിത്രങ്ങൾക്ക് സ്വീകാര്യത വർധിച്ചതോടെ ഫഹദ് ഫാസിൽ, പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ് തുടങ്ങിയ യുവ താരങ്ങൾക്കും ആ സ്വീകാര്യത ലഭിച്ചു തുടങ്ങിയിട്ടുണ്ട്. മോഹൻലാൽ ആരാധകരായ ഒട്ടേറെ വിദേശികളുടെയും അന്യ സംസ്‌ഥാന സിനിമാ പ്രേമികളുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതിൽ പാകിസ്‌താൻ, നേപ്പാൾ, ആഫ്രിക്ക, പോളണ്ട്, തുടങ്ങി ഇന്ത്യയിലെ ആസാമും കാശ്മീരും വരെയുള്ളവർ ഉണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു മോഹൻലാൽ ആരാധകന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മോഹൻലാലിന്റെ മാത്രമല്ല, ടോവിനോ തോമസിന്റെ കൂടെ ആരാധകൻ ആണ് ഈ അരുണാചൽ സ്വദേശി. നരസിംഹം എന്ന ചിത്രത്തിലെ നീ പോ മോനെ ദിനേശാ എന്ന മോഹൻലാൽ ഡയലോഗും ലുസിഫെർ എന്ന ചിത്രത്തിലെ ടോവിനോ തോമസിന്റെ മാസ്സ് ഡയലോഗും പറയുന്ന ഈ അരുണാചൽ സ്വദേശിയുടെ വീഡിയോ ആണ് ഇപ്പോൾ തരംഗമാകുന്നത്. അരുണാചൽ പ്രദേശിലെ സെന്റ്‌ ഫ്രാൻസിസ് മിഷൻ സ്കൂളിലെ വിദ്യാർത്ഥി ആയ, ജമോ യിരങ് ആണ് ഈ മോഹൻലാൽ- ടോവിനോ തോമസ് ഫാൻ ആയ സിനിമാ പ്രേമി.

ഫോട്ടോ കടപ്പാട്: Pranav C Subash

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

6 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.