മലയാളികളുടെ പ്രിയപ്പെട്ട ഒരു കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മോഹൻലാൽ- ശ്രീനിവാസൻ ടീം ഒരുമിച്ചുള്ള ഏറ്റവും പുതിയ ചിത്രം ഇപ്പോൾ മലയാള സിനിമാ ലോകവും ഏറ്റെടുക്കുകയാണ്. മഴവിൽ മനോരമയുടെ മഴവിൽ എന്ററൈൻമെൻറ് അവാർഡിന്റെ ഒരു ട്രൈലെർ വീഡിയോ ഇന്ന് പുറത്തു വന്നിരുന്നു. ആ വീഡിയോയിലാണ് മോഹൻലാൽ- ശ്രീനിവാസൻ ടീമിനെ ഏറെക്കാലത്തിനു ശേഷം പ്രേക്ഷകർ ഒരുമിച്ചു കണ്ടത്. അനാരോഗ്യം മൂലം സിനിമയിൽ നിന്നും വിട്ടു നിന്ന ശ്രീനിവാസനെ മഴവിൽ അവാർഡ് ദാന വേദിയിൽ വെച്ചാദരിക്കുന്ന ചടങ്ങിലാണ് ഇരുവരും വീണ്ടുമൊന്നിച്ചത്. ശ്രീനിവാസനെ അടുത്തേക്ക് ചേർത്ത് അദ്ദേഹത്തിന്റെ കവിളിൽ മുത്തം നൽകുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ ഇപ്പോൾ മലയാള സിനിമയിലെ താരങ്ങളടക്കം പങ്കു വെക്കുകയാണ്. നിവിൻ പോളി, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, സംവിധായകൻ തരുൺ മൂർത്തി തുടങ്ങി ഒട്ടേറെ പ്രമുഖർ ഈ ചിത്രം പങ്കു വെച്ച് കഴിഞ്ഞു.
മോഹൻലാൽ- ശ്രീനിവാസൻ ടീമിനൊപ്പം ഇവരുടെ ഉറ്റ ചങ്ങാതി കൂടിയായ സംവിധായകൻ സത്യൻ അന്തിക്കാടും ഉണ്ട്. സത്യൻ അന്തിക്കാടിന്റെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തവരാണ് മോഹൻലാലും ശ്രീനിവാസനും. ശ്രീനിവാസന്റെ തിരക്കഥയിൽ, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച ചിത്രങ്ങൾ മലയാളത്തിലെ ക്ലാസ്സിക്കുകളാണ്. അതിൽ തന്നെ നാടോടിക്കാറ്റ്, പട്ടണ പ്രവേശം, പ്രിയദർശൻ ഒരുക്കിയ അക്കരെ അക്കരെ അക്കരെ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ജീവിതത്തിന്റെ തന്റെ ഭാഗമായി മാറിയ മോഹൻലാൽ- ശ്രീനിവാസൻ കഥാപാത്രങ്ങളാണ് ദാസനും വിജയനും. ആ ചിത്രങ്ങളിലെ ഇവരുടെ സൗഹൃദവും തമാശയും സംഭാഷണങ്ങളുമെല്ലാം ഇപ്പോൾ സൂപ്പർ ഹിറ്റാണ്. അതിലെ ഡയലോഗിന്റെ അകമ്പടിയോടെയാണ് ഇന്ന് വന്ന ട്രൈലെർ വീഡിയോയും ഒരുക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
വീഡിയോ കടപ്പാട്: Mazhavil Manorama
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.