മലയാളത്തിന്റെ മെഗാ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ വീണ്ടും ഒരുമിച്ചെത്തിയ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്. ഏറ്റവും പുതിയ മഴവിൽ മനോരമ എന്റർടൈൻമെന്റ് അവാർഡ് വേദിയിലാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലും മെഗാ സ്റ്റാർ മമ്മൂട്ടിയും ഒന്നിച്ചത്. മോഹൻലാലിന് അവാർഡ് സമ്മാനിക്കാൻ വേദിയിലെത്തുന്ന മമ്മൂട്ടി, പണ്ട് നമ്മൾ തമ്മിൽ പിണങ്ങിയത് ഓർമ്മയുണ്ടോയെന്നു മോഹൻലാലിനോട് സരസമായി ചോദിക്കുന്നതും ഈ വീഡിയോയിൽ കാണാം. അത്‌പോലെ മോഹൻലാലിന്റേയും മലയാളത്തിലെ മറ്റു യുവതാരങ്ങളുടെ നൃത്തവും ഈ ട്രൈലെർ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ട് ഒരു വേദിയിൽ ഒന്നിച്ചതും മഴവിൽ അവാർഡ് വേദിയിലാണ്. ശ്രീനിവാസനെ തന്നോട് ചേർത്ത് പിടിച്ചു മുത്തം നൽകുന്ന മോഹൻലാലിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ദാസനും വിജയനും വീണ്ടും ഒന്നിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ഈ ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നത്. പ്രേക്ഷകർക്കൊപ്പം മലയാള സിനിമാ ലോകവും ഈ ചിത്രം പങ്കു വെക്കുന്നുണ്ട്. മലയാളത്തിന്റെ താര സംഘടനയായ അമ്മക്ക് ഫണ്ട് സ്വരൂപിക്കാനുള്ള ഒരു ഷോ നടത്തുന്നതും മഴവിൽ മനോരമയാണ്. അതിനു വേണ്ടിയുള്ള റിഹേഴ്സലുകളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ മൂന്നു നൃത്തവും ഒപ്പം മറ്റു താരങ്ങൾ ഉൾപ്പെടുന്ന സംഗീത- നൃത്ത പരിപാടികളും കോമഡി സ്കിറ്റുകളും ഇതിലുണ്ടാകുമെന്നു നടനും അമ്മ ഭാരവാഹിയുമായ മണിയൻപിള്ള രാജു വെളിപ്പെടുത്തിയിരുന്നു. ഏതായാലും മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളത്തിലെ പ്രമുഖ താരങ്ങൾ എല്ലാവരും ഇപ്പോൾ ഈ ഷോക്ക് വേണ്ടിയുള്ള റിഹേഴ്സൽ തിരക്കിലാണ്.
വീഡിയോ കടപ്പാട്: Mazhavil Manorama
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
This website uses cookies.