മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് ഒരുക്കിയ പരീക്ഷണ ചിത്രമാണ് എലോൺ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ മോഹൻലാൽ ഒറ്റക്കാണ് അഭിനയിക്കുന്നത്. ഈ വരുന്ന ജനുവരി 26 ന് റിലീസ് ചെയ്യാൻ പോകുന്ന എലോണിന്റെ ട്രൈലെർ പുതുവത്സര ദിനത്തിലാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത നിമിഷം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഈ ട്രൈലെർ നേടുന്നത്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ചിത്രമായിരിക്കും എലോൺ എന്ന സൂചനയാണ് ഈ ട്രൈലെർ തരുന്നത്. ഏകദേശം മുഴുവൻ ഭാഗവും ഒരു ഫ്ലാറ്റിൽ ഷൂട്ട് ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു ത്രില്ലർ ആണെന്നും, അതുപോലെ ഇതിൽ ഹൊറർ എലമെന്റുകൾ ഉണ്ടെന്നും ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. കാളിദാസൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചിത്രത്തിലെത്തുന്നത്.
മോഹൻലാൽ മാത്രമാണ് അഭിനയിച്ചിരിക്കുന്നതെങ്കിലും, ശബ്ദ സാന്നിധ്യമായി മലയാളത്തിലെ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. അതിൽ പ്രധാനിയാണ് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ. ഹരി എന്ന് പേരുള്ള കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ തന്റെ ശബ്ദത്തിലൂടെ എത്തുന്നത്. പൃഥ്വിരാജ് കൂടാതെ സിദ്ദിഖ്, രഞ്ജി പണിക്കർ, മഞ്ജു വാര്യർ എന്നിവരുടെയും ശബ്ദം ഈ ട്രെയ്ലറിൽ നമ്മുക്ക് കേൾക്കാം. മോഹൻലാൽ എന്ന നടന്റെ പ്രകടനത്തിന് പ്രാധാന്യം കൊടുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് രാജേഷ് ജയരാമനാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ടീം ഫോർ മ്യൂസിക്സ് ആണ്. അഭിനന്ദം രാമാനുജൻ, പ്രമോദ് കെ പിള്ളൈ എന്നിവർ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഡോൺ മാക്സ് ആണ്.
കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ റിലീസ് അപ്ഡേറ്റ്…
മലബാറിലെ യുവതലമുറയിലെ പെൺകുട്ടികളുടെ പ്രതിനിധിയായി ഫെമിനിച്ചി ഫാത്തിമയിൽ ഷാന എന്ന കഥാപാത്രം അവതരിപ്പിച്ച ബബിത ബഷീർ പ്രേക്ഷകരെ ഒറ്റൊറ്റ സീനിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും…
മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന് തിയറ്റർ റിലീസ്…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഹിന്ദി പതിപ്പും ബ്ലോക്ക്ബസ്റ്റർ ഹിറ്റ്. വൈകി റിലീസ് ചെയ്ത ഹിന്ദി പതിപ്പിന് റിലീസ് ചെയ്ത…
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു…
This website uses cookies.