മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ ആദ്യ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. സൂപ്പർ ഹിറ്റായ റോഷാക്കിനു ശേഷം മമ്മൂട്ടി വീണ്ടുമൊരു ത്രില്ലറുമായി എത്തുന്നത് ആരാധകരിൽ ആവേശം ജനിപ്പിച്ചിട്ടുണ്ട്. ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫറിൽ ടൈറ്റിൽ വേഷത്തിൽ പോലീസ് ഓഫീസറായാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. വളരെ സ്റ്റൈലിഷ് ആയ മേക്കിങ് ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റെന്ന സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് തരുന്നത്. അതുപോലെ തന്നെ പ്രേക്ഷകരിൽ ആവേശവും ആകാംഷയും ജനിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും സസ്‌പെൻസും ഈ ചിത്രത്തിന്റെ ഭാഗമാണെന്നും ഈ ടീസർ സൂചിപ്പിക്കുന്നുണ്ട്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, ലൊക്കേഷൻ വീഡിയോകൾ എന്നിവ നേരത്തെ തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.
ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും, ആർ ഡി ഇല്ല്യൂമിനേഷൻ എന്ന തന്റെ സ്വന്തം ബാനറിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന വാർത്തകളും നേരത്തെ പുറത്തു വന്നിരുന്നു. ബയോഗ്രഫി ഓഫ് എ വിജിലാന്റി കോപ് എന്നതാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. സൂപ്പർ നായികമാരായ സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരും, വിക്രം ഫെയിം വാസന്തി, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും വേഷമിട്ട ഈ ചിത്രത്തിൽ തെന്നിന്ത്യൻ താരം വിനയ് റായ് ആണ് വില്ലൻ വേഷം ചെയ്തിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഫെയ്‌സ് സിദ്ദിഖിയും, ഇത് എഡിറ്റ് ചെയ്തിരിക്കുന്നത് മനോജുമാണ്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.