ഇന്നലെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആയിരുന്നു. കുത്തിയൊലിക്കുന്ന പുഴയിൽ ഒരു വലിയ ചങ്ങാടം ഒറ്റയ്ക്ക് തുഴഞ്ഞു നീങ്ങുന്ന മോഹൻലാലിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കനത്ത മഴയത്തു, തൊമ്മൻകുത്ത് പുഴ കുത്തിയൊഴുകുന്ന സമയത്താണ് ഒരു ഡ്യൂപ് പോലുമില്ലാതെ മോഹൻലാൽ ഒറ്റയ്ക്ക് പുഴയിലിറങ്ങി ചങ്ങാടം തുഴഞ്ഞു നീങ്ങിയത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹൻലാൽ ഈ രംഗം അഭിനയിച്ചത്. എം ടി വാസുദേവൻ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ ആറിനാണ് ആരംഭിച്ചത്. തൊടുപുഴ, തൊമ്മൻകുത്ത്, കാഞ്ഞാർ എന്നിവിടങ്ങളിലാണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്. മോഹൻലാലിനൊപ്പം ഹരീഷ് പേരാടി, മാമുക്കോയ, എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് കലാസംവിധാനം നിർവഹിക്കുന്നത് സാബു സിറിലാണ്. അമ്പതു വർഷം മുൻപ് പ്രശസ്‍ത സംവിധായകൻ പി എൻ മേനോൻ സിനിമയാക്കിയ കഥയാണ് ഓളവും തീരവും. ആ സിനിമയ്ക്കും അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുമുള്ള ആദരമെന്ന നിലയിൽ ഇപ്പോൾ ആ ചിത്രം പുനരവതരിപ്പിക്കുകയാണ് പ്രിയദർശൻ. എം ടി വാസുദേവൻ നായരുടെ പത്തു ചെറുകഥകൾ ചേർത്ത് നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആന്തോളജിയുടെ ഭാഗമായാണ് ഈ ചിത്രം അദ്ദേഹം ഒരുക്കുന്നത്. മധു, ഉഷ നന്ദിനി, ജോസ് പ്രകാശ്, നിലമ്പൂർ ബാലൻ എന്നിവരാണ് 1970 ഇൽ പുറത്തു വന്ന ഓളവും തീരവും എന്ന ചിത്രത്തിൽ വേഷമിട്ടത്. ശ്യാമ പ്രസാദ്, ജയരാജ്, സന്തോഷ് ശിവൻ, മഹേഷ് നാരായണൻ, ലിജോ ജോസ് പെല്ലിശ്ശേരി, അശ്വതി നായർ എന്നിവരും ഈ ആന്തോളജി സീരിസിന് വേണ്ടി ചിത്രങ്ങൾ ഒരുക്കുന്നുണ്ട്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.