[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വീണ്ടും ഇഴുകിച്ചേർന്നഭിനയിച്ച് ദുർഗാ കൃഷ്ണ; കുടുക്ക് 2025 ന്റെ ത്രില്ലടിപ്പിക്കുന്ന ടീസർ കാണാം

പ്രശസ്ത യുവ താരം കൃഷ്ണ ശങ്കർ, ദുർഗാ കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത പുതിയ ചിത്രമാണ് കുടുക്ക് 2025 . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദുർഗാ കൃഷ്ണ വീണ്ടും വളരെയേറെ ഇഴുകി ചേർന്നഭിനയിക്കുന്ന രംഗങ്ങളാൽ സമൃദ്ധമാണ് ഈ ടീസർ. ഇതിലെ ഒരു ഗാനവും അതിലെ ദുർഗ്ഗയുടെ ചുംബന രംഗവും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. കൃഷ്ണശങ്കറും ദുർഗയും പ്രണയാർ‍ദ്രരായി അഭിനയിച്ച ‘മാരൻ മറുകിൽ ചോരും മധുരം നീയേ…’ എന്ന ഗാനമായിരുന്നു സൂപ്പർ ഹിറ്റായി മാറിയത്. അള്ള് രാമേന്ദ്രൻ എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ ബിലഹരി ഒരുക്കിയ ചിത്രമാണ് കുടുക്ക് 2025. ഒരു ത്രില്ലർ ആയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്നു ഇതിന്റെ ടീസർ നമ്മുക്ക് കാണിച്ചു തരുന്നു.

പ്രേക്ഷകരിൽ ആകാംഷയും ആവേശവും ജനിപ്പിക്കാൻ ഈ ടീസറിന് സാധിച്ചിട്ടുണ്ട്. സംവിധായകൻ ബിലഹരി തന്നെ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ് വി കൃഷ്ണ ശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ്. അഭിമന്യു വിശ്വനാഥ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് കിരൺ ദാസ് ആണ്. ഭൂമീ, മണികണ്ഠൻ അയ്യപ്പ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്. അജു വർഗീസ്, ഷൈൻ ടോം ചാക്കോ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളിലെത്തും. ഏറെ ദുരൂഹതകളും സസ്‌പെൻസും നിറഞ്ഞ ഈ ചിത്രം 2025 ഇൽ നടക്കുന്ന കഥയാണ് പറയുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

11 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.