ജീത്തു ജോസഫ് ഒരുക്കുന്ന 12 ത് മാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി മോഹൻലാൽ കൊച്ചിയിലെത്തി. കുളമാവിൽ ആയിരുന്നു ജീത്തു ജോസഫ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. അത് പൂർത്തിയാക്കി കൊച്ചിയിലെത്തിയ മോഹൻലാൽ ജോസ് തോമസിന്റെ ജെ ടി പാക്കിലെ സംഗീത വിരുന്നിൽ പങ്കെടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുറച്ചു നാൾ മുൻപ് ലോകം മുഴുവൻ ട്രെൻഡിങ് ആയി മാറിയ എന്ജോയ് എഞ്ചമി എന്ന തമിഴ് ഗാനത്തിന് വാദ്യോപകരണം വായിക്കുന്ന മോഹൻലാലിൻറെ വീഡിയോ മോഹൻലാൽ ഫാൻസ് ക്ലബ് ആണ് പോസ്റ്റ് ചെയ്തത്. പുറത്തു വന്നു നിമിഷങ്ങൾക്കകം ആ വീഡിയോ സോഷ്യൽ മീഡിയയിൽ മുഴുവൻ പരന്നു കഴിഞ്ഞു. മോഹൻലാലിനൊപ്പം സുഹൃത്ത് സമീർ ഹംസ, ജോസ് തോമസ് എന്നിവരും വീഡിയോയിൽ ഉണ്ട്. നേരത്തെ ഇതേ സ്ഥലത്തു വെച്ച് ജോസ് തോമസിനൊപ്പം മറ്റൊരു ഗാനത്തിന് ഇതേ സംഗീതോപകരണം നടൻ പൃഥ്വിരാജ് വായിക്കുന്ന വീഡിയോയും വൈറലായിരുന്നു.
ജീത്തു ജോസഫ് ചിത്രം പൂർത്തിയാക്കിയ മോഹൻലാൽ ഇനി ചെയ്യാൻ പോകുന്നത് ഷാജി കൈലാസ് ഒരുക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ഒക്ടോബര് അഞ്ചിന് ആണ് ജോയിൻ ചെയ്യുന്നത്. അതിനു ശേഷം പ്രിയദർശൻ – എം ടി വാസുദേവൻ നായർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഓളവും തീരവും എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രത്തിലും മോഹൻലാൽ അഭിനയിക്കും. പ്രിയദർശൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ, ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ആറാട്ട്, പൃഥ്വിരാജ് ഒരുക്കിയ ബ്രോ ഡാഡി, ജീത്തു ജോസഫ് ഒരുക്കിയ 12 ത് മാൻ എന്നിവയാണ് ഇനി റിലീസ് പ്രതീക്ഷിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ. ഇത് കൂടാതെ ജീത്തു ജോസഫ് ചിത്രം റാം പൂർത്തിയാക്കാനുള്ള മോഹൻലാലിന്, താൻ സംവിധാനം ചെയ്യുന്ന ബറോസ് കൂടി പൂർത്തിയാക്കണം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.