[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മകനൊപ്പം രുദ്ര താണ്ഡവം കാണാനെത്തി ശാലിനി അജിത്; ചിത്രങ്ങൾ കാണാം..!

തമിഴകത്തിന്റെ തല എന്നറിയപ്പെടുന്ന നടൻ ആണ് അജിത് കുമാർ. ഇന്ന് ദളപതി വിജയ് കഴിഞ്ഞാൽ തമിഴ് നാട്ടിലെ ഏറ്റവും വലിയ സൂപ്പർ താരമാണ് അജിത്. എച് വിനോദ് ഒരുക്കിയ വാലിമൈ എന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രമാണ് അജിത് നായകനായി എത്തുന്ന പുതിയ റിലീസ്. ആ ചിത്രം എന്നെത്തും എന്നറിയാനുള്ള ആകാംക്ഷയിലാണ് അജിത് ആരാധകർ. അതിനിടയിൽ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു അജിത്തിന്റെ ഭാര്യ ശാലിനിയുടെയും മകന്റെയും പുതിയ ചിത്രങ്ങളാണ്. ശാലിനിയും മകൻ അദ്‌വിക് അജിത്തും മോഹൻ ജി ഒരുക്കിയ രുദ്ര താണ്ഡവം എന്ന ചിത്രം കാണാൻ എത്തിയപ്പോഴത്തെ ചിത്രങ്ങളാണ് വൈറലാവുന്നതു. ശാലിനിയുടെ സഹോദരൻ റിച്ചാർഡ് ഋഷി നായകനായി അഭിനയിച്ച ചിത്രമാണ് രുദ്ര താണ്ഡവം. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ വില്ലൻ ആയി അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ, ഈ കഴിഞ്ഞ ഒക്ടോബർ ഒന്നിന് സത്യം തീയേറ്ററിൽ നടത്തിയ സ്പെഷ്യൽ ഷോ കാണാൻ ആണ് ശാലിനിയും മകനും എത്തിയത്. തല അജിത്തും കുടുംബവും വളരെ അപൂർവമായി മാത്രമേ പൊതു വേദികളിലും ചടങ്ങുകളിലും പ്രത്യക്ഷപ്പെടാറുള്ളു.

അതുകൊണ്ടു തന്നെ അവർ വരുമ്പോഴൊക്കെ ആ ചിത്രങ്ങളും വീഡിയോയും വൈറലായി മാറാറുണ്ട്. ആക്ഷൻ ചിത്രമായ രുദ്ര താണ്ഡവം കണ്ട ശാലിനിക്ക് ചിത്രം ഏറെ ഇഷ്ടപ്പെട്ടു എന്നും അവർ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു കാലത്തു തെന്നിന്ത്യയിലെ സൂപ്പർ നായികയായി തിളങ്ങി നിന്ന താരമാണ് ശാലിനി. മലയാള സിനിമയിൽ ബാലതാരമായി തന്നെ വലിയ രീതിയിൽ തിളങ്ങിയ ശാലിനിക്കു എൺപതുകളിൽ സൂപ്പർ താരങ്ങളുടെ മാർക്കറ്റ് വാല്യൂ ആയിരുന്നു കേരളത്തിൽ. ബേബി ശാലിനി ഉള്ളത് കൊണ്ട് മാത്രം വിജയിച്ച ചിത്രങ്ങളും അന്ന് ഉണ്ടായിരുന്നു. ശാലിനിയുടെ സഹോദരി ശാമിലിയും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അജിത്തുമായുള്ള പ്രണയ വിവാഹത്തിന് ശേഷമാണു ശാലിനി അഭിനയ രംഗം ഉപേക്ഷിച്ചത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.