മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ നായകനായ ഒടിയൻ കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞു നിന്ന ചിത്രമാണ്. വമ്പൻ ഹൈപ്പോടെ എത്തിയ ചിത്രം ആദ്യ ദിനം സമ്മിശ്ര പ്രതികരണങ്ങൾക്കു വിധേയമാവുകയും എന്നാൽ കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായി മാറുകയും ചെയ്തു. അറുപതു കോടിക്ക് മുകളിൽ വേൾഡ് വൈഡ് കളക്ഷൻ നേടിയ ഈ ചിത്രം നൂറു കോടി രൂപയുടെ ബിസിനസ്സും നേടിയെടുത്തു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. ഡ്യൂപ്പില്ലാതെ ഈ ചിത്രത്തിന് വേണ്ടി മോഹൻലാൽ നടത്തിയ ഒരു കിടിലൻ സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്ന വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.
ഡ്യൂപ്പില്ലാതെ സംഘട്ടനം ചെയ്യുന്ന ചുരുക്കം ചില മലയാള നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അന്പത്തിയെട്ടു വയസ്സായെങ്കിലും ആക്ഷൻ രംഗങ്ങളിൽ മോഹൻലാൽ പുലർത്തുന്ന പൂർണ്ണത നമ്മുടെ യുവ താരങ്ങൾക്കു പോലും അവകാശപ്പെടാൻ ആവില്ല എന്നതാണ് സത്യം. അത്ര ഗംഭീരമായ ഫിസിക്കൽ ഫിറ്റ്നസ് ആണ് മോഹൻലാൽ ഈ പ്രായത്തിലും വെച്ച് പുലർത്തുന്നത്. ഇപ്പോൾ വൈറൽ ആവുന്ന ഈ ഒടിയൻ വീഡിയോയിലും നമുക്കതു കാണാൻ സാധിക്കും. ഒരു വലിയ മാവിന്റെ മുകളിൽ നിന്ന് താഴോട്ട് ചാടുന്ന രംഗമാണ് ഡ്യൂപ്പില്ലാതെ മോഹൻലാൽ ചെയ്യുന്നത്. ഈ ചിത്രത്തിലെ ഒട്ടനേകം അപകടം പിടിച്ച സംഘട്ടന രംഗങ്ങൾ മോഹൻലാൽ ചെയ്തത് ഡ്യൂപ്പില്ലാതെയാണ്. പീറ്റർ ഹെയ്‌ൻ ആണ് ഈ ചിത്രത്തിന് വേണ്ടി വമ്പൻ സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ഹരികൃഷ്ണനും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.