സൂപ്പർ താരം മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ഒരുക്കാൻ പോകുന്ന അടുത്ത ചിത്രം ഒരു സ്പോർട്സ് മൂവി ആണ്. തന്റെ കരിയറിലെ 95 ഓളം വരുന്ന ചിത്രങ്ങളിൽ എല്ലാ വിഭാഗങ്ങളിലും വരുന്ന ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള പ്രിയദർശൻ, ആദ്യമായാണ് ഒരു സ്പോർട്സ് ചിത്രം ഒരുക്കാൻ പോകുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിൽ ഒരു ബോക്സിങ് താരമായാണ് മോഹൻലാൽ അഭിനയിക്കുന്നത്. ഒരു ബോക്സിങ് കോച്ചിന്റെ വേഷമാണ് മോഹൻലാൽ ഇതിൽ ചെയ്യുക എന്നുള്ള അനൗദ്യോഗികമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഈ ചിത്രത്തിന് വേണ്ടി മോഹൻലാൽ ഇനിയുള്ള ഒരു വർഷം ബോക്സിങ് പഠിക്കും. അതിനു വേണ്ടി ബോക്സിങ് പരിശീലകനെ നിയമിച്ച മോഹൻലാൽ, രണ്ടാഴ്ച മുൻപ് ബോക്സിങ് പരിശീലനവും ആരംഭിച്ചു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ബോക്സിങ് പരിശീലത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഇപ്പോഴിതാ ആദ്യമായി മോഹൻലാൽ ബോക്സിങ് പരിശീലിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്.
തിരുവനന്തപുരം സ്വദേശിയായ പ്രേം നാഥ് ആണ് മോഹൻലാലിനെ ബോക്സിങ് പരിശീലിപ്പിക്കുന്നത്. പ്രശസ്ത ബോക്സിങ് കോച്ചായ പ്രേം നാഥിന്റെ കീഴിൽ ബോക്സിങ് അഭ്യസിക്കുന്ന മോഹൻലാലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. സിനിമയിൽ എത്തുന്നതിനു മുൻപ് കേരളാ സംസ്ഥാന ഗുസ്തി ചാമ്പ്യൻ ആയിരുന്നു മോഹൻലാൽ. അതിനു ശേഷം സിനിമകൾക്ക് വേണ്ടി കളരി പയറ്റ്, കുങ്ഫു, കരാട്ടെ തുടങ്ങിയ മാർഷ്യൽ ആർട്സ് എന്നിവയും മോഹൻലാൽ അഭ്യസിച്ചിട്ടുണ്ട്. ടേയ്ക്വോണ്ടോയിൽ കൊറിയൻ ഗവണ്മെന്റിമെന്റ ഹോണററി ബ്ലാക്ക് ബെൽറ്റും നേടിയിട്ടുള്ള താരമാണ് അദ്ദേഹം. ഈ വരാൻ പോകുന്ന സ്പോർട്സ് ചിത്രത്തിന് മുൻപ് മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ പ്രദർശനത്തിനെത്തും.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
This website uses cookies.