ഒരുകാലത്ത് മലയാള സിനിമയെ നൃത്ത ചുവടുകള് കൊണ്ട് കോരി തരിപ്പിച്ച നടന് ആയിരുന്നു ഡിസ്കോ രവീന്ദ്രന്. നടനായും എഴുത്തുകാരനായും ഡാന്സറായും കയ്യടി നേടിയ രവീന്ദ്രന് ഒരു ഇടക്കാലം സിനിമയില് നിന്നും മാറി നിന്നിരുന്നു. പിന്നീട് വര്ഷങ്ങള് ശേഷം ചെറിയ ചെറിയ വേഷങ്ങളിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് രവീന്ദ്രന് എത്തി. ആഷിക്ക് അബു സംവിധാനം ചെയ്ത ഇടുക്കി ഗോള്ഡിലൂടെ മികച്ച തിരിച്ചു വരവ് നടത്തി.
ഇപ്പോള് വീണ്ടും രവീന്ദ്രന് ഡാന്സ് കൊണ്ട് വെള്ളിത്തിരയെ കോരിതരിപ്പിക്കാന് ഒരുങ്ങുകയാണ്. നൗഷാദ് സംവിധാനം ചെയ്യുന്ന കാപ്പുചീനോ എന്ന സിനിമയിലെ മിടുക്കി മിടുക്കി എന്ന ഗാനത്തിലാണ് രവീന്ദ്രന്റെ രസികന് ഡാന്സ് സ്റ്റെപ്പുകള് ഉള്ളത്.
കെ രാഘവന് മാസ്റ്റര് ഈണം നല്കിയ ഉണ്ണിയാര്ച്ച എന്ന പ്രേം നസീര് ചിത്രത്തിലെ ഗാനം റീമേക്ക് രൂപത്തിലാണ് കാപ്പുചീനോയില് എത്തുന്നത്. ബിബിന് അശോക് ആണ് പുതിയ രീതിയില് ഗാനം ചിട്ടപ്പെടുത്തിയത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.