ലോകമെമ്പാടുമുള്ള സൂപ്പർ സ്റ്റാർ ആരാധകർ കാത്തിരുന്ന പേട്ട ട്രൈലെർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഒരു മരണ മാസ്സ് ട്രൈലെർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. വിന്റേജ് രജനികാന്തിനെ ആണ് നമ്മുക്ക് ട്രെയ്ലറിൽ കാണാൻ കഴിയുന്നത്. സൂപ്പർ സ്റ്റാറിനൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയുടെയും ത്രസിപ്പിക്കുന്ന സാന്നിധ്യമാണ് ഈ ട്രെയ്ലറിന്റെ ഹൈലൈറ്റ് എന്ന് പറയാം. ബോബി സിംഹ, നവാസുദ്ധീന് സിദ്ദിഖി, സിമ്രാൻ, തൃഷ എന്നിവരും അഭിനയിക്കുന്ന ഈ മാസ്സ് എന്റെർറ്റൈനെർ പൊങ്കൽ റിലീസ് ആയി ജനുവരി പത്തിന് ലോകം മുഴുവൻ റിലീസ് ചെയ്യും.
സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന ഗാനങ്ങൾ ഇതിനോടകം തന്നെ വമ്പൻ ഹിറ്റായി കഴിഞ്ഞു. തിരു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കിയത് പീറ്റർ ഹെയ്‌നും പേട്ട എഡിറ്റ് ചെയ്തിരിക്കുന്നത് വിവേക് ഹർഷനും ആണ്. കിടിലൻ ലുക്കിൽ ആണ് സൂപ്പർ സ്റ്റാർ രജനികാന്ത് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തലൈവരുടെ സ്റ്റൈലും ആക്ഷനും മാസ്സ് ഡയലോഗുകളും പാട്ടും നൃത്തവും എല്ലാം ഉൾപ്പെടുത്തിയ ഒരു പക്കാ മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ തന്നെയായിരിക്കും പേട്ട എന്ന സൂചന ട്രൈലെർ നൽകുന്നുണ്ട്. സൂപ്പർ സ്റ്റാറിന്റെ വില്ലൻ ആയാണ് വിജയ് സേതുപതി ഈ ചിത്രത്തിൽ എത്തുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ജിത്തു എന്ന കഥാപാത്രം ആയാണ് വിജയ് സേതുപതി ഇതിൽ എത്തുന്നത്.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.