ഒരിടവേളക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ച വരികയാണ് പ്രശസ്ത നടി മീര ജാസ്മിൻ. മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം വരെ നേടിയ ഈ മലയാള നടി, മലയാളം കൂടാതെ തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോൾ സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ജയറാം ചിത്രത്തിലൂടെ ആണ് മീര ജാസ്മിൻ മലയാള സിനിമയിലേക്ക് മടങ്ങി വരുന്നത്. അത് കൂടാതെ മറ്റു ഭാഷകളിലും അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ താരം. ഇപ്പോൾ മീര ജാസ്മിൻ തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കു വെച്ച ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്. ഷൂട്ടിങ്ങിന്റെ ബ്രേക്ക് ടൈമിൽ തന്റെ കാരവാനിൽ സഹായികൾക്കൊപ്പം നൃത്തം ചെയ്യുന്ന മീരയെ ആണ് ഈ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കുക. വളരെ ആസ്വദിച്ചു നൃത്തം വെക്കുന്ന മീര ജാസ്മിൻ ഏറെ സന്തോഷവതിയുമാണ്. ഈ വീഡിയോക്ക് വലിയ സ്വീകരണം ലഭിക്കുന്നതിനൊപ്പം ആരാധകർ നൽകുന്ന കമന്ടുകളും ഏറെ ശ്രദ്ധേയമാണ്.
തങ്ങളുടെ ആ പഴയ മീരാജാസ്മിനെ തങ്ങൾക്കു തിരിച്ചുകിട്ടി എന്ന് ചിലർ പറയുമ്പോൾ, ഒരാൾ പറഞ്ഞ വാക്കുകൾ, മീര ചേച്ചിയുടെ എൻട്രിയോട് കൂടി അഭിനയം ലവ ലേശം അറിയാത്ത ന്യൂ ജെൻ ചേച്ചിമാർക് ഒരു ഏഴു മൈൽ ദൂരെ നിക്കാം. ഇതു ലേഡി സൂപ്പർ സ്റ്റാർ അല്ലാ സൂപ്പർ സ്റ്റാർ ആണ്. എന്നാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ അറിയപ്പെട്ടിരുന്ന നടിയാണ് മീര ജാസ്മിൻ. ഇരുപതു വർഷം മുൻപ് സൂത്രധാരൻ എന്ന ലോഹിതദാസ്- ദിലീപ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മീര ജാസ്മിൻ പിന്നീട് മോഹൻലാൽ, മമ്മൂട്ടി, ജയറാം, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, എന്നിവരുടെയൊക്കെ നായികാ വേഷം ചെയ്തു. മികച്ച നടിക്കുള്ള കേരളാ സംസ്ഥാന അവാർഡും രണ്ടു തവണ നേടിയ നടിയാണ് മീര ജാസ്മിൻ.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.