[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാലിനേയും മമ്മൂട്ടിയേയും നായകന്മാരാക്കി ചിത്രങ്ങൾ; എസ് എസ് രാജമൗലി പറയുന്നു..!

ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകൻ ആണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ചലച്ചിത്ര സീരിസോടെ രാജമൗലി എന്ന പേര് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ വിശ്വാസത്തിന്റെ മറ്റൊരു വാക്കായി മാറി. രാജമൗലി ചിത്രം എന്നാൽ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ആയിരിക്കുമെന്നും ആ ചിത്രങ്ങളിലൂടെ ലഭിക്കാൻ പോകുന്ന ദൃശ്യാനുഭവം മറ്റൊരു തലത്തിൽ ഉള്ളതായിരിക്കുമെന്നും ഇന്ന് പ്രേക്ഷകർ വിശ്വസിക്കുന്നു. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ആർ ആർ ആർ എന്ന ബ്രഹ്മാണ്ഡ ചിത്രം അടുത്ത മാസം ആദ്യം റിലീസിന് തയ്യാറെടുക്കുകയാണ്‌. അതിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജൂനിയർ എൻ ടി ആർ, റാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്‌ഗൺ, ശ്രേയ സരൺ, സമുദ്രക്കനി തുടങ്ങി ഒട്ടേറെ വലിയ താരങ്ങൾ ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു പത്ര സമ്മേളനത്തിൽ മലയാളത്തിലെ സൂപ്പർ താരങ്ങളെ വെച്ച് ചിത്രം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് രാജമൗലി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമായി.

മലയാളത്തിലെ സൂപ്പർ താരങ്ങൾ എല്ലാവരും വലിയ നടൻമാർ ആണെന്നും അവരോടൊപ്പമെല്ലാം ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുന്നു. സൂപ്പർ താരങ്ങളെ വെച്ചൊരുക്കിയ ചിത്രങ്ങൾ ആണ് തന്നെ വലിയ സംവിധായകൻ ആക്കിയതെന്നും പക്ഷെ, ചിത്രത്തിലേക്ക് താരങ്ങളെ കാസ്റ്റ് ചെയ്യുന്നത് പൂർണ്ണമായും അതിന്റെ കഥയുടെ അടിസ്ഥാനത്തിൽ ആണെന്നും അദ്ദേഹം പറയുന്നു. ഒരു താരത്തേയും വെച്ച് സിനിമ ചെയ്യാൻ വേണ്ടി കഥ ഉണ്ടാക്കാറില്ല എന്നും, കഥയ്ക്ക് അനുയോജ്യരായ താരങ്ങളെ സമീപിക്കുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറയുന്നു. അങ്ങനെ ഉള്ള കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും ഭാഷ നോക്കാതെ ഓരോ താരത്തേയും താൻ സമീപിക്കുമെന്നും രാജമൗലി പറയുന്നുണ്ട്. ബാഹുബലി സമയത്തു നടന്ന പത്ര സമ്മേളത്തിൽ, താനൊരു കടുത്ത മോഹൻലാൽ ആരാധകൻ ആണെന്നും അദ്ദേഹത്തെ വെച്ചൊരു ചിത്രമൊരുക്കാൻ ആഗ്രഹമുണ്ടെന്നും രാജമൗലി വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പേരിൽ ഒട്ടേറെ വാർത്തകൾ പ്രചരിച്ചിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.