[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ലേഡി സൂപ്പർ സ്റ്റാർ അല്ല, ഇത് സൂപ്പർ സ്റ്റാർ തന്നെയെന്ന് ആരാധകർ; വൈറലായി മീര ജാസ്മിന്റെ വീഡിയോ..!

ഒരിടവേളക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ച വരികയാണ് പ്രശസ്ത നടി മീര ജാസ്മിൻ. മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം വരെ നേടിയ ഈ മലയാള നടി, മലയാളം കൂടാതെ തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോൾ സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ജയറാം ചിത്രത്തിലൂടെ ആണ് മീര ജാസ്മിൻ മലയാള സിനിമയിലേക്ക് മടങ്ങി വരുന്നത്. അത് കൂടാതെ മറ്റു ഭാഷകളിലും അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ താരം. ഇപ്പോൾ മീര ജാസ്മിൻ തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കു വെച്ച ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്. ഷൂട്ടിങ്ങിന്റെ ബ്രേക്ക് ടൈമിൽ തന്റെ കാരവാനിൽ സഹായികൾക്കൊപ്പം നൃത്തം ചെയ്യുന്ന മീരയെ ആണ് ഈ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കുക. വളരെ ആസ്വദിച്ചു നൃത്തം വെക്കുന്ന മീര ജാസ്മിൻ ഏറെ സന്തോഷവതിയുമാണ്. ഈ വീഡിയോക്ക് വലിയ സ്വീകരണം ലഭിക്കുന്നതിനൊപ്പം ആരാധകർ നൽകുന്ന കമന്ടുകളും ഏറെ ശ്രദ്ധേയമാണ്.

തങ്ങളുടെ ആ പഴയ മീരാജാസ്മിനെ തങ്ങൾക്കു തിരിച്ചുകിട്ടി എന്ന് ചിലർ പറയുമ്പോൾ, ഒരാൾ പറഞ്ഞ വാക്കുകൾ, മീര ചേച്ചിയുടെ എൻട്രിയോട് കൂടി അഭിനയം ലവ ലേശം അറിയാത്ത ന്യൂ ജെൻ ചേച്ചിമാർക് ഒരു ഏഴു മൈൽ ദൂരെ നിക്കാം. ഇതു ലേഡി സൂപ്പർ സ്റ്റാർ അല്ലാ സൂപ്പർ സ്റ്റാർ ആണ്. എന്നാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ അറിയപ്പെട്ടിരുന്ന നടിയാണ് മീര ജാസ്മിൻ. ഇരുപതു വർഷം മുൻപ് സൂത്രധാരൻ എന്ന ലോഹിതദാസ്- ദിലീപ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മീര ജാസ്മിൻ പിന്നീട് മോഹൻലാൽ, മമ്മൂട്ടി, ജയറാം, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, എന്നിവരുടെയൊക്കെ നായികാ വേഷം ചെയ്തു. മികച്ച നടിക്കുള്ള കേരളാ സംസ്ഥാന അവാർഡും രണ്ടു തവണ നേടിയ നടിയാണ് മീര ജാസ്മിൻ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.