മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എസ് എൻ സ്വാമി രചിച്ച, കെ മധു സംവിധാനം ചെയ്ത സിബിഐ സീരീസിലെ ഏറ്റവും പുതിയ ചിത്രമാണ് സിബിഐ 5. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം അവസാനമാണ് ആരംഭിച്ചത് എങ്കിലും മെഗാ സ്റ്റാർ മമ്മൂട്ടി ഇന്നാണ് ആ ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്തു മയക്കം എന്ന ചിത്രം പൂർത്തിയാക്കിയതിനു ശേഷമാണു മമ്മൂട്ടി ഈ ചിത്രത്തിൽ എത്തിയത്. ഇപ്പോഴിതാ, പ്രശസ്തനായ സേതുരാമയ്യർ എന്ന സിബിഐ ഓഫീസറുടെ ഗെറ്റപ്പിൽ ഉള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ആണ് സെറ്റിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയുമാണ്. സംവിധായകൻ കെ മധുവിന്റെ നിർമ്മാണ ബാനറും ഒപ്പം സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് ഈ അഞ്ചാം ഭാഗം നിർമ്മിക്കുന്നത്. ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയാണ് ഈ ചിത്രത്തിൽ പരീക്ഷിക്കുന്നത് എന്നും ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത ഞെട്ടിക്കുന്ന ക്ലൈമാക്സ് ആയിരിക്കും ഈ ചിത്രത്തിന്റേത് എന്നും രചയിതാവ് എസ് എൻ സ്വാമി പറഞ്ഞിട്ടുണ്ട്.
മമ്മൂട്ടിക്കൊപ്പം രൺജി പണിക്കർ, സായ്‌കുമാർ, രമേഷ് പിഷാരടി, ആശാശരത്ത്, മുകേഷ് എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നത്. ഇവരെ കൂടാതെ സൗബിൻ ഷാഹിർ, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടെന്നും വാർത്തകൾ വരുന്നുണ്ട്. പുതുതലമുറയിലെ ശ്രദ്ധേയനായ ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അഖിൽ ജോര്ജും എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദുമാണ്. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവയാണ് ഈ സീരീസിലെ മുൻപുള്ള നാലു ഭാഗങ്ങൾ.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.