സൂപ്പർ ഹിറ്റ് സംവിധായകൻ വിനയനൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചരിത്ര സിനിമയിൽ യുവ താരം സിജു വിൽസനാണ് നായകനായി എത്തുന്നത്. സെപ്റ്റംബർ എട്ടിന് ഓണം റിലീസായി എത്തുന്ന ഇതിന്റെ ടീസർ, ട്രയ്ലർ, ഒരു ഗാനം എന്നിവ സൂപ്പർ ഹിറ്റായി മാറിയിരുന്നു. അതിനൊപ്പം തന്നെ ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോയും ശ്രദ്ധ നേടി. ഇപ്പോഴിതാ ഇതിലെ പുതിയ വീഡിയോ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സാവിത്രി എന്ന കഥാപാത്രമായി എത്തുന്ന ദീപ്തി സതിയുടെ നൃത്തമാണ്, മയിൽപ്പീലി ഇളകുന്നു എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ ഹൈലൈറ്റ്. അതീവ സുന്ദരിയായാണ് ദീപ്തി സതി ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതിമനോഹരമായ സെറ്റിൽ ഒരുക്കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് മൃദുല വാര്യർ, കെ എസ് ഹരിശങ്കർ എന്നിവർ ചേർന്നാണ്.
എം ജയചന്ദ്രൻ ഈണം നൽകിയ ഈ ഗാനത്തിന് വരികൾ രചിച്ചത് റഫീഖ് അഹമ്മദാണ്. അനൂപ് മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ. ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, സുധീർ കരമന, ടിനി ടോം, വിഷ്ണു വിനയ്, പൂനം ബജ്വ, നിർമ്മാതാവ് ഗോകുലം ഗോപാലൻ എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഷാജി കുമാറും പശ്‌ചാത്തല സംഗീതമൊരുക്കിയത് സന്തോഷ് നാരായണനുമാണ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിച്ചിരിക്കുന്നത്. ആറാട്ടുപുഴ വേലായുധ പണിക്കരെന്ന യോദ്ധാവായ നായക കഥാപാത്രമായാണ് സിജു വിൽസൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വിവേക് ഹർഷനാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ എഡിറ്റർ.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു…
മെഗാഹിറ്റ് ചിത്രം 'എആർഎം'ന് ശേഷം ടൊവിനോ തോമസും ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണയും ഒന്നിച്ചെത്തുന്ന 'ഐഡന്റിറ്റി'ക്കായ് വൻ…
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
This website uses cookies.