ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന മാസ്സ് ക്രൈം ത്രില്ലർ ചിത്രം പാപ്പൻ നാളെയാണ് റിലീസ് ചെയ്യാൻ പോകുന്നത്. ആർ ജെ ഷാൻ രചിച്ചു ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ, ഇതിന്റെ പോസ്റ്ററുകൾ, ഇതിലെ ഒരു ഗാനമെന്നിവ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു പുത്തൻ ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. മായാമഞ്ഞിൻ കൂടാരം എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. മനു മൻജിത് വരികൾ രചിച്ച ഈ ഈ ഗാനം ആലപിച്ചിരിക്കുന്നത് ലിബിൻ സ്കറിയയാണ്. ജേക്സ് ബിജോയ് ഈണം പകർന്നിരിക്കുന്ന ഈ ഗാനത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് കഥാപാത്രത്തിന്റെ കുടുംബ ജീവിതമാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നതെന്നാണ് ലിറിക്കൽ വീഡിയോ സൂചിപ്പിക്കുന്നത്.
സുരേഷ് ഗോപിക്കൊപ്പം നൈല ഉഷ, നീത പിള്ളൈ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, മാല പാർവതി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി തുടങ്ങി ഒരു വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രം, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ശ്യാം ശശിധരനാണ്.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു…
മെഗാഹിറ്റ് ചിത്രം 'എആർഎം'ന് ശേഷം ടൊവിനോ തോമസും ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണയും ഒന്നിച്ചെത്തുന്ന 'ഐഡന്റിറ്റി'ക്കായ് വൻ…
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
This website uses cookies.