ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി നിൽക്കുന്നത് കുഞ്ചാക്കോ ബോബന്റെ ദേവദൂതർ നൃത്തമാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത, ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ വീഡിയോ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതിലെ കുഞ്ചാക്കോ ബോബന്റെ നൃത്തം അനുകരിച്ചു കൊണ്ടുള്ള വീഡിയോകളാണ് എവിടേയും കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ ചാക്കോച്ചൻ സ്റ്റൈലിൽ ദേവദൂതർ നൃത്തം വെക്കുന്ന ദുൽഖർ സൽമാന്റെ വീഡിയോയും വൈറലാവുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രം സീതാ രാമത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങിലാണ് ദുൽഖർ സൽമാൻ ഈ ഗാനത്തിന് ചുവടുകൾ വെച്ചത്. കുഞ്ചാക്കോ ബോബന്റെ സ്റ്റൈൽ അനുകരിച്ചു കൊണ്ട് നൃത്തം വെച്ച ദുൽഖർ ഏവരുടെയും കയ്യടി നേടി.
തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന സീതാ രാമത്തിന്റെ മലയാളം ട്രൈലെർ ഇന്നലെ മമ്മൂട്ടിയാണ് റിലീസ് ചെയ്തത്. ദുൽഖർ ലെഫ്റ്റനെന്റ് റാം എന്ന കഥാപാത്രം ചെയ്യുന്ന സീത രാമം സംവിധാനം ചെയ്തത് ഹനു രാഘവപുടിയും, നിർമ്മിച്ചിരിക്കുന്നത് സ്വപ്ന സിനിമ, വൈജയന്തി മൂവീസ് എന്നിവരുമാണ്. ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മൃണാൾ താക്കൂർ ആണ്. രശ്‌മിക മന്ദാന, ഭൂമിക ചൗള, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, മുരളി ശർമ്മ, തരുൺ ഭാസ്കർ, സച്ചിൻ ഖേദകർ, വെണ്ണല കിഷോർ, സുമന്ത്, രുക്മിണി വിജയ് കുമാർ എന്നിവരും അഭിനയിച്ച ഈ ചിത്രം തന്റെ അവസാനത്തെ പ്രണയ ചിത്രമായിരിക്കുമെന്നാണ് ദുൽഖർ സൽമാൻ പറയുന്നത്.
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
This website uses cookies.