[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അമ്മിണിപ്പിള്ളയുടെ തല്ലു കേസിനു ഒരു മില്യൺ കാഴ്ചക്കാർ; സൂപ്പർ ഹിറ്റായി ഒരു തെക്കൻ തല്ലു കേസ് ടീസർ

നവാഗതനായ ശ്രീജിത്ത് എൻ. സംവിധാനം ചെയ്യുന്ന ഒരു തെക്കൻ തല്ല് കേസ് എന്ന ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി നിൽക്കുന്നത്. ഏതാനും ദിവസം മുൻപ് റിലീസായ ഈ ടീസർ ഇപ്പോൾ ഒരു മില്യൺ കാഴ്ചക്കാരെയും നേടി കുതിപ്പ് തുടരുകയാണ്. ദേശീയ അവാർഡ് ജേതാവ് കൂടിയായ പ്രിയതാരം ബിജു മേനോൻ നായകനായി എത്തുന്ന ഈ ചിത്രം ഓണം റിലീസ് ആയാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഇവിടെ വിതരണം ചെയ്യുന്നതും ന്യൂ സൂര്യ ഫിലിംസാണ്. എൺപതുകളുടെ അവസാനം നടക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസർ നൽകിയത്.

ബിജു മേനോൻ, റോഷൻ മാത്യു, പത്മപ്രിയ, നിമിഷ സജയൻ എന്നിവരുൾപ്പെടെയുള്ള പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ അമ്മിണി എന്ന് വിളിപ്പേരുള്ള അമ്മിണിപ്പിള്ളയെന്ന കഥാപാത്രമായാണ് ബിജു മേനോൻ അഭിനയിച്ചിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലേതു പോലെ, ബിജു മേനോൻറെ കിടിലൻ ആക്ഷൻ സീനുകളാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റെന്ന സൂചനയും ഈ ടീസർ നമ്മുക്ക് തരുന്നുണ്ട്. ജി.ആർ. ഇന്ദുഗോപൻ രചിച്ച അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന പുസ്തകത്തെ അധികരിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. രാജേഷ് പിന്നാടൻ രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മധു നീലകണ്ഠൻ, സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്തത് മനോജ് കണ്ണോത് എന്നിവരാണ്. അഖിൽ കവലയൂർ, അശ്വത് ലാൽ, റിജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരും വേഷമിട്ട ഈ ചിത്രം ഇപ്പോൾ മലയാള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.