ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന, മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ദേശീയ അവാർഡ് ജേതാവ് കൂടിയായ പ്രശസ്ത സംവിധായകൻ പ്രിയദർശൻ ഒരുക്കിയ ഈ ചിത്രം ഈ വരുന്ന ഡിസംബർ രണ്ടു മുതൽ ആഗോള റിലീസായി എത്തുകയാണ്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്കു ഭാഷകൾക്ക് പുറമെ ഇംഗ്ലീഷിലും എത്തുന്ന ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് മാമാങ്കത്തിന് ആണ് ഒരുങ്ങുന്നത്. ചിത്രത്തെ വരവേൽക്കാൻ മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ആഘോഷ പരിപാടികളുമായി മോഹൻലാൽ ആരാധകരും മുന്നിട്ടിറങ്ങി കഴിഞ്ഞു. ആയിരത്തോളം ഫാൻസ് ഷോകൾ എന്ന അപൂർവ റെക്കോർഡ് ലക്ഷ്യമാക്കി നീങ്ങുന്ന ഈ ചിത്രം അഡ്വാൻസ് ബുക്കിങ്ങിലും റെക്കോർഡ് നേട്ടം സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ, ഈ ചിത്രത്തെ വരവേൽക്കാൻ മോഹൻലാൽ ആരാധകനായ ഒരു കലാകാരൻ കാഴ്ച വെച്ച കലാവിരുതാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
2305 റുബിക്സ് ക്യൂബുകൾ ഉപയോഗിച്ച്, ഒരു കടൽ തീരത്തു മരക്കാർ എന്ന ചിത്രത്തിന്റെ വമ്പൻ പോസ്റ്റർ ആണ് ഈ കലാകാരൻ നിർമ്മിച്ചത്. അതിമനോഹരമായി ഈ പോസ്റ്റർ ഒരുക്കിയ കലാകാരന്റെ പേര് ഹരിപ്രസാദ് സി എം എന്നാണ്. അദ്ദേഹം ഇത് ഒരുക്കുന്നതിന്റെ വീഡിയോ ഇപ്പോൾ വലിയ ശ്രദ്ധയാണ് നേടുന്നത്. ഗംഭീരമായി ഒരുക്കിയ ഈ വീഡിയോക്ക് പിന്നിലും മറ്റൊരു കടുത്ത മോഹൻലാൽ ആരാധകൻ ആണുള്ളത്. മലയാള സിനിമയിൽ, സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവെർസ് ഉള്ള ആരാധകരുടെ കൂട്ടായ്മയായ മോഹൻലാൽ ഫാൻസ് ക്ലബിന്റെ സാരഥികളിൽ ഒരാളായ ഉണ്ണി രാജേന്ദ്രൻ ആണ് ആണ് ഈ വീഡിയോക്ക് പിന്നിൽ പ്രവർത്തിച്ച ക്രിയേറ്റിവ് ഹെഡ്. അവനിർ ടെക്കനോളജി ഡിജിറ്റൽ പാർട്ണർ ആയി വന്ന ഈ വീഡിയോ ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തു വന്നത്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.