തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന വീരസിംഹ റെഡ്ഢി സംക്രാന്തി റിലീസായി ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷകരുടെ മുന്നിലെത്തും. ഗോപിചന്ദ് മല്ലിനേനി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു പക്കാ മാസ്സ് മസാല എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് കാണിച്ചു തന്നത്. ശ്രുതി ഹാസൻ, ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി, ഹണി റോസ് തുടങ്ങിയവർ വേഷമിടുന്ന ഈ ചിത്രം ബാലയ്യയുടെ കരിയറിലെ നൂറ്റിയേഴാം ചിത്രം കൂടിയാണ്. ബാലകൃഷ്ണ ആരാധകർക്ക് വേണ്ടി ഒരുക്കിയ ഈ ചിത്രത്തിലെ ജയ് ബാലയ്യ എന്ന ഗാനവും, ബാലയ്യയും ശ്രുതി ഹാസനും ചുവട് വെക്കുന്ന ഒരു ഗാനവും നേരത്തെ റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലെ പുതിയ ഗാനം എത്തിയിരിക്കുകയാണ്.
മാസ്സായി ബാലകൃഷ്ണയും, സ്റ്റൈലിഷായി ശ്രുതി ഹാസനും ചുവടു വെക്കുന്ന മാസ്സ് മൊഗുട് എന്ന ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മനോ, രമ്യ ബെഹറ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് രാമ ജോഗയ്യ ശാസ്ത്രിയാണ്. എസ് തമൻ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ഋഷി പഞ്ചാബി, എഡിറ്റ് ചെയ്യുന്നത് നവീൻ നൂലി എന്നിവരും, ഇതിലെ മാസ്സ് സംഘട്ടന രംഗങ്ങൾ ഒരുക്കിയത് വെങ്കട്, റാം- ലക്ഷ്മൺ എന്നിവരും ചേർന്നാണ്. ഇതിലെ ബാലകൃഷ്ണയുടെ ലുക്ക് ആരാധകർക്കിടയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.