മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ എന്ന ചിത്രമാണ് കഴിഞ്ഞ ഒരാഴ്ചയായി കേരളം ചർച്ച ചെയ്യുന്നത്. ഈ ബ്രഹ്മാണ്ഡ പ്രിയദർശൻ ചിത്രം ഡിസംബർ രണ്ടിന് ആഗോള റിലീസ് ആയി എത്താൻ പോകുന്നതേ ഉള്ളു എങ്കിലും, ഇതിന്റെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വവും സർക്കാർ ഇടപെടലും ജനങ്ങളുടെ വികാരവും ആരാധകരുടെ ആവേശവും സംഘടനകൾ തമ്മിലുണ്ടായ പ്രശ്നങ്ങളുമെല്ലാം ചേർന്ന് കഴിഞ്ഞ ഒരു മാസത്തോളമായി സോഷ്യൽ മീഡിയയിലും ദൃശ്യ മാധ്യമങ്ങളിലും മരക്കാർ മാത്രമായിരുന്നു ചർച്ചാ വിഷയം. ഇപ്പോഴിതാ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച ഈ ചിത്രം ഫാൻസ് ഷോകളുടെ എന്നതിൽ മുതൽ പ്രീ ബുക്കിങ്ങിൽ വരെ റെക്കോർഡ് നേട്ടം ഉണ്ടാക്കി കൊണ്ടാണ് മുന്നോട്ടു പോകുന്നത്. ഇതിനോടകം അറുനൂറിലധം ഫാൻസ് ഷോകളാണ് ഈ ചിത്രത്തിന് വേണ്ടി ചാർട്ട് ചെയ്തത്. ചിത്രത്തിന്റെ പ്രമോഷനും അതിനൊപ്പം മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണ്.
അതിന്റെ ഭാഗമായി ഇന്ന് റിലീസ് ചെയ്തിരിക്കുന്നത് ഈ ചിത്രത്തിന്റെ തീം മ്യൂസിക് ആണ്. സൈനയുടെ യൂട്യൂബ് ചാനൽ വഴി പുറത്തു വിട്ടിരിക്കുന്ന ഈ തീം മ്യൂസിക് ഒരുക്കിയിരിക്കുന്നത് രാഹുൽ രാജ് ആണ്. ഈ ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയത് രാഹുൽ രാജ് ആണെങ്കിൽ ഇതിലെ ഗാനങ്ങൾ ഒരുക്കിയത് റോണി റാഫേൽ ആണ്. ഇതിലെ മൂന്നു ഗാനങ്ങളുടെ ലിറിക് വീഡിയോ പുറത്തു വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ചിത്രമാണ്. മലയാളം കൂടാതെ അഞ്ചു ഭാഷകളിൽ ആണ് മരക്കാർ റിലീസ് ചെയ്യാൻ പോകുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.