[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുൽഖർ സൽമാൻ ആദ്യമായി ആ വമ്പൻ നേട്ടത്തിൽ; കുറുപ്പ് 50 കോടി ക്ലബ്ബിൽ..!

യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. സെക്കന്റ് ഷോ, കൂതറ എന്നിവക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും ദുൽഖർ സൽമാൻ ആണ്. നവംബർ പന്ത്രണ്ടിനു ലോകം മുഴുവൻ 5 ഭാഷയിൽ റിലീസ് ചെയ്ത ഈ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. വമ്പൻ ഓപ്പണിങ് സ്വന്തമാക്കിയ ഈ ചിത്രം ഇപ്പോഴിതാ അൻപത് കോടി ആഗോള കളക്ഷൻ നേടി എന്നാണ് ദുൽക്കർ സൽമാൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ദുൽഖർ ചിത്രം 50 കോടി ക്ലബ്ബിൽ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ദൃശ്യം, പ്രേമം, എന്നു നിന്റെ മൊയ്‌ദീൻ, ഒപ്പം, ടു കൺഡ്രീസ്, പുലി മുരുകൻ, കായംകുളം കൊച്ചുണ്ണി, ഒടിയൻ, ഞാൻ പ്രകാശൻ, ലുസിഫെർ എന്നിവയാണ് ഇതിനു മുൻപ് അൻപത് കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള ചിത്രങ്ങൾ. അതിൽ പുലി മുരുകൻ, ലുസിഫെർ എന്നിവ നൂറു കോടി ക്ലബിലും ഇടം പിടിച്ച ചിത്രമാണ്. അഞ്ചു ദിവസം കൊണ്ടാണ് കുറുപ്പ് ഈ നേട്ടത്തിൽ എത്തിയത്. കേരളത്തിൽ നിന്ന് 16 കോടിയോളം നേടിയ കുറുപ്പ് ഗൾഫിൽ നിന്നും 16 കോടിക്കു മുകളിൽ നേടി. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 10 കോടിയോളം ആണ് കുറുപ്പ് നേടിയ കളക്ഷൻ എന്ന് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത്. ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, ശോഭിത ധുലിപാല, ഭരത്, സുരഭി ലക്ഷ്മി, ആനന്ദ് ബാൽ, എം ആർ ഗോപകുമാർ, ശിവജിത് പദ്മനാഭൻ, ബിബിൻ പെരുമ്പിള്ളിക്കുന്നേൽ, ഹാരിഷ് കണാരൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.