[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

രാഹുൽ രാജിന്റെ സംഗീതത്തിൽ മരക്കാരിലെ കിടിലൻ തീം മ്യൂസിക് എത്തി..!

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ എന്ന ചിത്രമാണ് കഴിഞ്ഞ ഒരാഴ്ചയായി കേരളം ചർച്ച ചെയ്യുന്നത്. ഈ ബ്രഹ്മാണ്ഡ പ്രിയദർശൻ ചിത്രം ഡിസംബർ രണ്ടിന് ആഗോള റിലീസ് ആയി എത്താൻ പോകുന്നതേ ഉള്ളു എങ്കിലും, ഇതിന്റെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വവും സർക്കാർ ഇടപെടലും ജനങ്ങളുടെ വികാരവും ആരാധകരുടെ ആവേശവും സംഘടനകൾ തമ്മിലുണ്ടായ പ്രശ്നങ്ങളുമെല്ലാം ചേർന്ന് കഴിഞ്ഞ ഒരു മാസത്തോളമായി സോഷ്യൽ മീഡിയയിലും ദൃശ്യ മാധ്യമങ്ങളിലും മരക്കാർ മാത്രമായിരുന്നു ചർച്ചാ വിഷയം. ഇപ്പോഴിതാ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച ഈ ചിത്രം ഫാൻസ്‌ ഷോകളുടെ എന്നതിൽ മുതൽ പ്രീ ബുക്കിങ്ങിൽ വരെ റെക്കോർഡ് നേട്ടം ഉണ്ടാക്കി കൊണ്ടാണ് മുന്നോട്ടു പോകുന്നത്. ഇതിനോടകം അറുനൂറിലധം ഫാൻസ്‌ ഷോകളാണ് ഈ ചിത്രത്തിന് വേണ്ടി ചാർട്ട് ചെയ്തത്. ചിത്രത്തിന്റെ പ്രമോഷനും അതിനൊപ്പം മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണ്.

അതിന്റെ ഭാഗമായി ഇന്ന് റിലീസ് ചെയ്തിരിക്കുന്നത് ഈ ചിത്രത്തിന്റെ തീം മ്യൂസിക് ആണ്. സൈനയുടെ യൂട്യൂബ് ചാനൽ വഴി പുറത്തു വിട്ടിരിക്കുന്ന ഈ തീം മ്യൂസിക് ഒരുക്കിയിരിക്കുന്നത് രാഹുൽ രാജ് ആണ്. ഈ ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയത് രാഹുൽ രാജ് ആണെങ്കിൽ ഇതിലെ ഗാനങ്ങൾ ഒരുക്കിയത് റോണി റാഫേൽ ആണ്. ഇതിലെ മൂന്നു ഗാനങ്ങളുടെ ലിറിക് വീഡിയോ പുറത്തു വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ചിത്രമാണ്. മലയാളം കൂടാതെ അഞ്ചു ഭാഷകളിൽ ആണ് മരക്കാർ റിലീസ് ചെയ്യാൻ പോകുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.