ഫഹദ് ഫാസിലിനെ നായകനാക്കി സജിമോൻ സംവിധാനം ചെയ്ത മലയൻകുഞ്ഞെന്ന ചിത്രം വരുന്ന വെള്ളിയാഴ്ച റിലീസ് ചെയ്യാൻ പോവുകയാണ്. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരു സർവൈവൽ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം രചിച്ചത് മഹേഷ് നാരായണനും നിർമ്മിച്ചിരിക്കുന്നത് ഫാസിലുമാണ്. മുപ്പതു വർഷങ്ങൾക്ക് ശേഷം സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ മലയാളത്തിൽ സംഗീത സംവിധാനം നിർവഹിച്ച ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു പുതിയ ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. എ ആർ റഹ്മാന്റെ മനോഹരമായ സംഗീതത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാറും ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്വേതാ മോഹനുമാണ്. മണ്ണും നിറഞ്ഞേ എന്ന വരികളോടെയാരംഭിക്കുന്ന ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നേരത്തെ ഇതിലെ ചോല പെണ്ണെ എന്ന് തുടങ്ങുന്ന ഒരു ഗാനവും റിലീസ് ചെയ്തിരുന്നു. വിജയ് യേശുദാസ് ആണ് ഈ ഗാനമാലപിച്ചിരിക്കുന്നത്.
ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന് മഹേഷ് നാരായണന് തിരക്കഥ രചിച്ചതിനൊപ്പം തന്നെ ആദ്യമായി ക്യാമറ ചലിപ്പിച്ച ചിത്രം കൂടിയാണ് മലയൻകുഞ്ഞ്. ഫഹദ് ഫാസിൽ കൂടാതെ, രജിഷ വിജയൻ, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്ജുന് അശോകന്, ജോണി ആന്റണി, ഇര്‍ഷാദ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അർജു ബെൻ ആണ് മലയൻകുഞ്ഞിന്റെ എഡിറ്റർ. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മുതൽ മുടക്കിയെടുത്ത മലയാള ചിത്രം കൂടിയാണ് മലയൻകുഞ്ഞ്.
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.