മെഗാ സ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് പുഴു. അദ്ദേഹത്തിന്റെ ആദ്യത്തെ നേരിട്ടുള്ള ഒറ്റിറ്റി റിലീസായി എത്തുന്ന ഈ ചിത്രം, സോണി ലൈവ് പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, അതുപോലെതന്നെ ഇതിന്റെ ടീസർ എന്നിവ വലിയ രീതിയിലാണ് സോഷ്യൽ മീഡിയ സ്വീകരിച്ചതും ചർച്ച ചെയ്തതും. ഇപ്പോഴിതാ ഇതിന്റെ ട്രൈലെർ കൂടി ഇന്ന് റിലീസായിരിക്കുകയാണ്. ചിത്രത്തിന്റെ സ്വഭാവം എന്താണെന്ന് മനസ്സിലാക്കി തരുന്ന ഈ ട്രൈലെർ, ഇതിലെ പ്രധാന കഥാപാത്രങ്ങളെ കൂടി പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നുണ്ട്. അതോടൊപ്പം ഈ ചിത്രത്തിന്റെ സ്‌ട്രീമിംഗ് ഡേറ്റ് കൂടി ട്രൈലെറിലൂടെ പുറത്തു വിട്ടു. മേയ് പതിമൂന്നിനാണ് ഈ ചിത്രം സ്‌ട്രീമിംഗ് ആരംഭിക്കുക.
നവാഗതയായ രഥീനയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് നിർമ്മിച്ച ഈ ചിത്രം രചിച്ചത്, ഉണ്ട എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ശേഷം ഹര്‍ഷാദ്, ആഷിഖ് അബു ഒരുക്കിയ വൈറസിന് ശേഷം ഷറഫു, സുഹാസ് കൂട്ടുകെട്ട് എന്നിവർ ചേർന്നാണ്. ദുൽക്കർ സൽമാന്റെ പ്രൊഡക്ഷൻ ബാനറായ വേ ഫെറർ ഫിലിംസും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ്. പാർവതി തിരുവോത്, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ താരങ്ങൾ ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം പ്രത്യക്ഷപ്പെടുന്നു. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് തേനി ഈശ്വർ, സംഗീതമൊരുക്കിയത് ജേക്സ് ബിജോയ്, എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫ് എന്നിവരാണ്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.