മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി രണ്ട് ദിവസം മുൻപാണ് ഖത്തറിൽ എത്തിയത്. ഖത്തറിൽ നടന്ന ലോകക്കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ കാണാനാണ് അദ്ദേഹമെത്തി ചേർന്നത്. നിർമ്മാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. ഫ്രാൻസും അർജന്റീനയും തമ്മിൽ നടന്ന ആ ഫൈനലിന് ശേഷം മമ്മൂട്ടി പങ്ക് വെച്ച ചിത്രങ്ങളും സോഷ്യൽ മീഡിയ കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ഖത്തറിൽ നിന്ന് ദുബായിലേക്ക് എന്ന കുറിപ്പോടെ, നിർമ്മാതാവ് ആന്റോ ജോസഫ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സ്റ്റൈലിഷ് ലുക്കിൽ, കൂളിങ് ഗ്ലാസ് വെച്ച് യാത്ര ചെയ്യുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് ആന്റോ ജോസഫ് പുറത്ത് വിട്ടിരിക്കുന്നത്. മെഗാസ്‌റ്റാറിന്റെ ഈ കിടിലൻ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നവാഗതനായ റോബി വർഗീസ് രാജ് ഒരുക്കാൻ പോകുന്ന ത്രില്ലർ ചിത്രത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക എന്നാണ് സൂചന.
ഒരു പോലീസ് ഓഫീസർ ആയാണ് മമ്മൂട്ടി ഇതിൽ എത്തുന്നതെന്നും വാർത്തകളുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിക്കുന്ന ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം നിർമ്മിച്ച ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ നൻ പകൽ നേരത്ത് മയക്കമാണ് ഇനി റിലീസ് ചെയ്യാനുള്ള ഒരു മമ്മൂട്ടി ചിത്രം. കേരളാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് നേടിയ സിനിമയാണിത്. ബി ഉണ്ണികൃഷ്ണൻ- ഉദയ കൃഷ്ണ ടീം ഒരുക്കിയ ക്രിസ്റ്റഫർ എന്ന ചിത്രവും, മമ്മൂട്ടി തന്നെ നിർമ്മിച്ച് ജിയോ ബേബി ഒരുക്കിയ കാതൽ എന്ന ചിത്രവുമാണ് അടുത്ത വർഷം ആദ്യ മാസങ്ങളിൽ റിലീസ് പ്രതീക്ഷിക്കുന്ന മമ്മൂട്ടി ചിത്രങ്ങൾ. തെലുങ്ക് ചിത്രം ഏജന്റും മമ്മൂട്ടിക്ക് പൂർത്തിയാക്കാനുണ്ട്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.