[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വയലൻസും ഗ്ലാമറും നിറഞ്ഞ തലൈനഗരം 2; സുന്ദർ സി ചിത്രത്തിന്റെ ടീസർ കാണാം

തമിഴിലെ പ്രശസ്ത നടനും സംവിധായകനുമായ സുന്ദർ സി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തലൈനഗരം 2. ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയാണ്. സരിഗമ തമിഴ് യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഈ ടീസർ ഇതിനോടകം പതിനാറ് ലക്ഷത്തോളം കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്. ആക്ഷൻ, വയലൻസ്, ഗ്ലാമർ എന്നിവക്കൊക്കെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസറിന്റെ ഹൈലൈറ്റ് ഇതിലെ രക്തരൂക്ഷിതമായ ആക്ഷൻ രംഗങ്ങൾ തന്നെയാണ്. സുന്ദർ സിയെ കൂടാതെ പാലക് ലാൽവാനി, തമ്പി രാമയ്യ, ബാഹുബലി പ്രഭാകർ, ആയിര, ജൈസ് ജോസ്, വിശാൽ രാജൻ, സെരൻ രാജ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ദൊരൈ വി ഇസഡ് ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.

റൈറ്റ് ഐ തീയേറ്റേഴ്സിന്റെ ബാനറിൽ എസ്‌ എം പ്രഭാകരൻ, സംവിധായകൻ ദൊരൈ വി ഇസഡ് എന്നിവർ ചേർന്നാണ് തലൈനഗരം 2 നിർമ്മിച്ചിരിക്കുന്നത്. മധു രാജ്, ആർ എസ്‌ വെങ്കട്, എ പി വി മാരൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ഇ കൃഷ്ണസ്വാമി കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജിബ്രാൻ ആണ്. ആർ സുദർശൻ എഡിറ്റിംഗ് നിർവഹിച്ച ഈ സിനിമയുടെ കലാസംവിധാനം ചെയ്തിരിക്കുന്നത് എ കെ മുത്തുവും ഇതിന് സംഘട്ടന സംവിധാനം നിർവഹിച്ചത് ഡോൺ അശോകുമാണ്. ഒരിടവേളക്ക് ശേഷമാണ് സുന്ദർ സി നായകനായി ഒരു തമിഴ് ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.