ഇന്നലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി ഹരിപ്പാടെത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയെ കാണാന്‍ വമ്പൻ ജനാവലിയാണ് തടിച്ചു കൂടിയത്. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഹരിപ്പാടിന്റെ മണ്ണിലെത്തിയ മമ്മൂട്ടിക്ക് ആരാധകരും സിനിമാ പ്രേമികളും വലിയ സ്വീകരണമാണ് നൽകിയത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കം പങ്കെടുത്ത ചടങ്ങിൽവെച്ച് മമ്മൂട്ടി തന്നെ കാണാനെത്തിയ ജനങ്ങളോടു സംസാരിക്കുകയും ചെയ്തു. ജനത്തിരക്ക് അനിയന്ത്രിതമായതോടെ, തിരക്കൊഴിവാക്കാൻ മമ്മൂട്ടിക്ക് തന്നെ ഇടപെടേണ്ടിയും വന്നു. തിരക്ക് മൂലം വഴി ബ്ലോക്ക് ആകുന്ന കണ്ടപ്പോഴാണ് മമ്മൂട്ടി ഇടപെട്ടത്. ഉത്ഘാടന പരിപാടി വേഗം നടത്തി താന്‍ പോകാമെന്നും, അത്യാവശ്യക്കാരുടെ വഴി മുടക്കുന്നത് ശരിയല്ലലോ എന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഇങ്ങനെ, “നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്. ഈ പരിപാടി വേഗം തീര്‍ത്ത് പോയാലേ അത്യാവശ്യക്കാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് പോകാന്‍ സാധിക്കുള്ളു. നമ്മള്‍ സന്തോഷിക്കുന്നവരാവാം പക്ഷേ അവര്‍ക്ക് ഒരുപാട് ആവശ്യങ്ങള്‍ ഉണ്ടാവും അതുകൊണ്ട് ഞാന്‍ ഇത് വേഗം നടത്തി പോകും, നമ്മുക്ക് പിന്നെ കാണാം”. ഏതായാലും മെഗാസ്റ്റാറിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊപ്പം ഈ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ പ്രശസ്ത സംവിധായകൻ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. അത് കൂടാതെ നിസാം ബഷീർ ഒരുക്കിയ റോഷാക്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം, തെലുങ്ക് ചിത്രം ഏജന്റ് എന്നിവയും മമ്മൂട്ടിയഭിനയിച്ചു റിലീസിനൊരുങ്ങുന്ന ചിത്രങ്ങളാണ്.
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
This website uses cookies.