ഈ കഴിഞ്ഞ ഡിസംബർ പത്തൊൻപതാം തീയതി ആയിരുന്നു മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അഥവാ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്ന സംഘടനയുടെ ജനറൽ ബോഡി മീറ്റിംഗും, ഒപ്പം അടുത്ത രണ്ടു വർഷത്തേക്കുള്ള സംഘടനയുടെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നത്. അഞ്ഞൂറിൽ അധികം അംഗങ്ങൾ ഉള്ള സംഘടനയിലെ 316 അംഗങ്ങൾ എത്തിയ ചടങ്ങിൽ പതിവ് പോലെ തന്നെ ശ്രദ്ധാകേന്ദ്രങ്ങൾ ആയി മാറിയത് മലയാള സിനിമയുടെ നട്ടെല്ലായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ ആയിരുന്നു. അമ്മ മീറ്റിംഗിൽ പരമ്പരാഗത വേഷത്തിൽ മോഹൻലാൽ നടത്തിയ രാജകീയ എൻട്രിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ അതേ മീറ്റിംഗിൽ മമ്മൂട്ടി നടത്തിയ സ്റ്റൈലിഷ് എൻട്രിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
സ്റ്റൈലിഷ് ലുക്കിൽ ജീൻസും ഷർട്ടും കൂളിംഗ് ഗ്ലാസ്സും വെച്ചാണ് മമ്മൂട്ടി എത്തിയത്. കെ മധു ഒരുക്കുന്ന സിബിഐ 5 എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുമാണ് മമ്മൂട്ടി എത്തിയത്. ഈ രണ്ടു വീഡിയോ കൂടാതെ മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഒരുമിച്ചുള്ള ചിത്രങ്ങളും ഇവർക്കൊപ്പം മറ്റു താരങ്ങൾ എടുത്ത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ അമ്മ പ്രസിഡന്റ് ആയിരുന്ന മോഹൻലാൽ എതിരില്ലാതെ തന്നെ ഇത്തവണയും ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെട്ടപ്പോൾ ജനറൽ സെക്രട്ടറി ആയി ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറി ആയി ജയസൂര്യയും ട്രെഷറർ ആയി സിദ്ദിക്കും എതിരില്ലാതെ തന്നെ തിരഞ്ഞെടുക്കപ്പെട്ടു. മണിയൻ പിള്ള രാജു, ശ്വേത മേനോൻ, ബാബുരാജ്, ടിനി ടോം, ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ്, രചന നാരായണൻ കുട്ടി, സുധീർ കരമന, ലാൽ, വിജയ് ബാബു, സുരഭി ലക്ഷ്മി, മഞ്ജു പിള്ള, ലെന എന്നിവരാണ് അമ്മയുടെ പുതിയ കമ്മിറ്റിയിൽ ഉള്ള മറ്റു താരങ്ങൾ.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.