[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അവതാര്‍ സിനിമ കണ്ടു തുടങ്ങിയപ്പോഴെ മടുത്തു, എഴുന്നേറ്റ് പോയി; പുച്ഛിച്ച് നന്ദമുരി ബാലകൃഷ്ണ, മറുപടിയുമായി രാജമൗലി

തെലുങ്കു സിനിമയിലെ സൂപ്പർ താരവും അതുപോലെ സജീവ രാഷ്ട്രീയ പ്രവർത്തകനുമായ താരമാണ് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ. തന്റെ മോശം പെരുമാറ്റം, പ്രസ്താവനകൾ എന്നിവയുടെ പേരിൽ ഒട്ടേറെ തവണ വിവാദങ്ങളിൽ ചെന്നു ചാടിയിട്ടുണ്ട് അദ്ദേഹം. തന്റെ മുൻകോപം കൊണ്ടും പൊതുവേദികളിൽ വരെ നടത്തുന്ന അതിരുവിട്ട പെരുമാറ്റം കൊണ്ടുമെല്ലാം അദ്ദേഹം ട്രോളുകൾ ഏറ്റു വാങ്ങാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം നടത്തിയ ഒരു പുതിയ പരാമർശവും വിവാദം ഉണ്ടാക്കി കഴിഞ്ഞു. ലോക സിനിമാ ചരിത്രത്തില്‍ തന്നെ അത്ഭുതം സൃഷ്ടിച്ച ഒന്നായിരുന്നു ജെയിംസ് കാമറൂണ്‍ ഒരുക്കിയ അവതാർ. ആ ചിത്രത്തെ കുറിച്ച് ബാലകൃഷ്ണ നടത്തിയ പരാമർശവും അതിന് എസ് എസ് രാജമൗലി നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

അവതാര്‍ തനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത സിനിമകളില്‍ ഒന്നാണെന്നും അവതാര്‍ സിനിമ കണ്ട് തുടങ്ങിയപ്പോഴെ മടുത്തുവെന്നും എഴുന്നേറ്റ് പോയി എന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ, നിങ്ങളുടെ ജനറേഷന് അവതാര്‍ പോലുള്ള സിനിമകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല എന്നും, തങ്ങളുടെ ജനറേഷന് അവതാര്‍ ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് എന്നുമുള്ള ചുട്ട മറുപടിയാണ് അപ്പോൾ തന്നെ രാജമൗലി നൽകുന്നത്. അണ്‍സ്റ്റപ്പബിള്‍ വിത്ത് എന്‍ബികെ എന്ന ചാറ്റ് ഷോയില്‍ പങ്കെടുക്കവെ ആയിരുന്നു ഇരുവരുടെയും ഈ വാക്കുകൾ. മറ്റ് ഹീറോകളുടെ സിനിമകള്‍ കാണാന്‍ താല്‍പര്യമില്ലാത്ത വ്യക്തിയാണ് ബാലകൃഷ്ണ എന്നു അദ്ദേഹത്തിന്റെ ഭാര്യ പണ്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മാസം റിലീസ് ചെയ്ത അഖണ്ഡ എന്ന ചിത്രം ബാലയ്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം ആണ് നേടിയത്. നൂറു കോടിക്കു മുകളിൽ കലക്ഷൻ നേടിയ ആദ്യ ബാലയ്യ ചിത്രമായി അഖണ്ഡ മാറി.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.