മെഗാസ്റ്റാർ മമ്മൂട്ടി നായകനായ റോഷാക്ക് കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. കെട്ട്യോളാണെന്റെ മാലാഖക്കു ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രം ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക- നിരൂപക പ്രതികരണങ്ങളാണ് നേടിയെടുത്തത്. സമീർ അബ്ദുൾ രചിച്ച ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. മിസ്റ്ററിയും ഡ്രാമയും വൈകാരിക മുഹൂർത്തങ്ങളും ത്രില്ലിങ്ങായ കഥാസന്ദർഭങ്ങളും നിറഞ്ഞ ഈ ചിത്രത്തിൽ ആക്ഷൻ രംഗങ്ങളുമുണ്ട്. ഈ ചിത്രത്തിൽ ഒരു കാർ ഡ്രിഫ്റ്റ് ചെയ്യിക്കുന്ന സീനിൽ ഡ്യൂപ്പിന്റെ സഹായമില്ലാതെ മമ്മൂട്ടി തന്നെ അത് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രമുഖ നിർമ്മാതാവായ ബാദുഷയാണ് ഈ ലൊക്കേഷൻ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഏതായാലും മമ്മൂട്ടി ആരാധകർ ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ഇവിടെ വിതരണം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദൻ, ക്യാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ് എന്നിവരാണ്. ഇതിന്റെ സാങ്കേതിക മികവ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. മിഥുൻ മുകുന്ദന്റെ പശ്‌ചാത്തല സംഗീതത്തിന് മികച്ച പ്രശംസയാണ് ലഭിക്കുന്നത്. താൻ പുതുതായി ആരംഭിച്ച മമ്മൂട്ടി കമ്പനി എന്ന സിനിമാ നിർമ്മാണ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. മമ്മൂട്ടിയോടൊപ്പം ബിന്ദു പണിക്കരാണ് ഇതിൽ വലിയ കയ്യടി നേടിയെടുക്കുന്ന താരം. ഇതിനു മുൻപ് അഡ്‌വെഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ആസിഫ് അലി ചിത്രങ്ങൾ രചിച്ച ആളാണ് ഈ ചിത്രത്തിന്റെ രചയിതാവായ സമീർ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.