[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

ഉദ്വേഗജനകമായ ചോദ്യങ്ങളുടെ ഞെട്ടിക്കുന്ന ഉത്തരങ്ങൾ; ഇനി ഉത്തരം റിവ്യൂ വായിക്കാം

ത്രില്ലർ ചിത്രങ്ങളോട് മലയാളി പ്രേക്ഷകർക്കുള്ള പ്രിയം മനസ്സിലാക്കി ഒരുപാട് ആവേശകരമായ ചിത്രങ്ങൾ ഇന്ന് മലയാളത്തിൽ എത്തുന്നുണ്ട്. ആ കൂട്ടത്തിൽ പെട്ട ഒരു ത്രില്ലർ ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ ഇനി ഉത്തരം. ജീത്തു ജോസഫിന്റെ ചീഫ് അസ്സോസിയേറ്റായ സുധീഷ് രാമചന്ദ്രൻ എന്ന പുതുമുഖത്തിന്റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം രചിച്ചിരിക്കുന്നത് രഞ്ജിത്ത് -ഉണ്ണി എന്ന ഇരട്ട തിരക്കഥകൃത്തുകളാണ്. അപർണ്ണ ബാലമുരളി, സിദ്ധാർഥ് മേനോൻ, കലാഭവൻ ഷാജോൺ, ചന്ദുനാഥ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ്. ഇതിന്റെ മികച്ച ട്രൈലെർ പ്രേക്ഷകരിൽ വലിയ പ്രതീക്ഷകളാണ് ഉണ്ടാക്കിയത്. അതിനെ സാധൂകരിക്കാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട് എന്ന് തന്നെ നമ്മുക്ക് പറയാം.

അപർണ്ണ ബാലമുരളി അവതരിപ്പിക്കുന്ന ഡോക്ടർ ജാനകി എന്ന കഥാപാത്രത്തിന്റെ ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. ഇടുക്കി ശാന്തൻപാറ പോലീസ് സ്റ്റേഷനിലേക്ക് കൊലപാതകക്കുറ്റം ഏറ്റുപറയാൻ ഒരു പെൺകുട്ടി എത്തിച്ചേരുന്നതോടെ സംഘർഷഭരിതമായി മാറുന്ന ചിത്രമാണ് ഇനി ഉത്തരം. ഈ പെൺകുട്ടി ആരാണെന്നതും, ഈ കൊലപാതകത്തിന്റെ കാരണം എന്തെന്നതുമാണ് ആദ്യം ഉത്തരം തേടുന്ന ചോദ്യങ്ങൾ. പിന്നീട് ഈ കേസിന്റെ ചുരുളുകൾ അഴിയുന്ന ഓരോ ഘട്ടത്തിലും പുതിയ ചോദ്യങ്ങൾ പൊങ്ങി വരികയാണ്. അതിനുള്ള ഉത്തരങ്ങൾ തേടിക്കൊണ്ട് പുരോഗമിക്കുന്ന അന്വേഷണമാണ് ഈ ചിത്രത്തിന്റെ ജീവൻ. ജാനകി എന്ന കഥാപാത്രത്തിന്റെ പ്രണയം, അവൾ കടന്ന് പോകുന്ന നിഗൂഢമായ സാഹചര്യങ്ങൾ, അവളുടെ നിസ്സഹായാവസ്ഥ എന്നിവയിലൂടെയെല്ലാം ഈ ചിത്രം സഞ്ചരിക്കുന്നുണ്ട്.

സുധീഷ് രാമചന്ദ്രന് സംവിധായകനായുള്ള തന്റെ അരങ്ങേറ്റം വളരെ മികച്ചതാക്കാൻ കഴിഞ്ഞു എന്ന് തന്നെ പറയാം. ഒരു നവാഗതന്റെ പതർച്ചകൾ ഇല്ലാതെ തന്നെ വളരെയധികം വെല്ലുവിളി നിറഞ്ഞ ഫാമിലി ത്രില്ലെർ എന്ന സിനിമ വിഭാഗത്തിലുള്ള ഒരു ചിത്രം, അതിന്റെ എല്ലാവിധ ആവേശകരമായ നിമിഷങ്ങളും ചേർത്ത് ഭംഗിയായി അവതരിപ്പിക്കാൻ ഈ സംവിധായകന് കഴിഞ്ഞു. വൈകാരികമായി കഥ അവതരിപ്പിക്കുന്ന, കുടുംബ ബന്ധങ്ങളിലൂടെ കഥ പറയുന്ന ത്രില്ലറുകൾ നമ്മൾ മുൻപ് മലയാളത്തിൽ കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി തന്നെ ഈ ചിത്രം അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . രഞ്ജിത്- ഉണ്ണി ടീം എഴുതിയ തിരക്കഥയും മികവ് പുലർത്തി. ഒരു ത്രില്ലർ ചിത്രത്തിന് ആവശ്യമായ ഘടകങ്ങൾ എല്ലാം ചേരുംപടി ചേർക്കാൻ രചയിതാക്കൾ എന്ന നിലയിൽ അവർക്കു കഴിഞ്ഞു . വ്യക്തി ബന്ധങ്ങളും അതുപോലെ തന്നെ ആകാംഷ നിറഞ്ഞ രംഗങ്ങളും ഒരു പോലെ മികച്ച രീതിയിൽ ആവിഷ്കരിക്കാൻ സംവിധായകനും രചയിതാക്കൾക്കും സാധിച്ചു എന്ന് പറയാം. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിൽ കഥ പറയാൻ കഴിഞ്ഞതാണ് ഈ ചിത്രത്തിന്റെ വിജയം. കുറ്റാന്വേഷണ ചിത്രങ്ങളിലെ ട്വിസ്റ്റുകളും ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളും ഉൾപ്പെടുത്തിയതിനൊപ്പം വൈകാരികമായി കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകരുടെ മനസിനെ ബന്ധിപ്പിക്കാൻ കഴിഞ്ഞതാണ് ഈ ചിത്രത്തിന്റെ മികവ്. കഥാപാത്ര രൂപീകരണത്തിന്റെ മികവും, കഥ പറഞ്ഞ രീതിയും ഇവിടെ അഭിനന്ദനം അർഹിക്കുന്നുണ്ട്. ആദ്യം തന്നെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടു തുടങ്ങിയ കഥ പറച്ചിൽ, പ്രേക്ഷകരെ പെട്ടെന്ന് തന്നെ കഥയും കഥാ പശ്ചാത്തലവുമായി പരിചിതരാക്കാൻ സഹായിച്ചു.

ജാനകി എന്ന കേന്ദ്ര കഥാപാത്രമായി തന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെയാണ് അപർണ്ണ ബാലമുരളി നൽകിയത്. വ്യത്യസ്ത സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന ഈ കഥാപാത്രത്തെ അതിമനോഹരമായി തന്നെ പ്രേക്ഷകരുടെ മനസ്സിലെത്തിക്കാൻ ഈ നടിക്ക് സാധിച്ചിട്ടുണ്ട്. ഒരു നടിയെന്ന നിലയിൽ അപർണ്ണ കൈവരിച്ച വളർച്ച ഈ ചിത്രത്തിലൂടെ അവർ വ്യക്തമാക്കുകയാണ്. കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി തുടങ്ങിയവർ പതിവ് പോലെ മികച്ച പ്രകടനം കാഴ്ച വെച്ചു. അത്ര അനായാസമായിട്ടാണ് ഇവർ തങ്ങളുടെ കഥാപാത്രത്തിന് ജീവൻ നൽകിയത്. യുവ താരം ചന്ദുനാഥ് ഒരിക്കൽ കൂടി മിന്നുന്ന പ്രകടനം നടത്തി കയ്യടി നേടി. ഇവർക്കൊപ്പം സിദ്ദിഖ്, ഹരീഷ് ഉത്തമൻ, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് എന്നിവരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ ചിത്രത്തിനായി നൽകി. രവിചന്ദ്രൻ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ സാങ്കേതിക വശത്തിനു വലിയ മുതൽക്കൂട്ടായപ്പോൾ, ജിതിൻ ഡി കെ എന്ന എഡിറ്റർ ത്രില്ലർ എന്ന രീതിയിലുള്ള ചിത്രത്തിന്റെ വേഗതയിലുള്ള മുന്നോട്ടു പോക്കിനെ ഏറെ സഹായിച്ചിട്ടുണ്ട്. ഹിഷാം അബ്ദുൽ വഹാബ് ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ കഥ പറച്ചിലിനെ വളരെയധികം സഹായിച്ചു എന്ന് എടുത്തു പറയണം. പശ്ചാത്തല സംഗീതം പുലർത്തിയ മികവ് എടുത്തു പറഞ്ഞേ പറ്റു.

ചുരുക്കി പറഞ്ഞാൽ ഇനി ഉത്തരം മികച്ച ഒരു ഫാമിലി ത്രില്ലറാണ്. എല്ലാ രീതിയിലും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു സിനിമാനുഭവമാണ് ഈ ചിത്രം എന്നുറപ്പിച്ച് പറയാൻ സാധിക്കും. പുതുമയേറിയ ഒരു വിഷയവും അവതരണ ശൈലിയും കൊണ്ട് ഇനി ഉത്തരം പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു മികച്ച ചിത്രമായി മാറിയിട്ടുണ്ട്.

webdesk

Recent Posts

ധ്യാൻ ശ്രീനിവാസൻ ചിത്രം വിവാഹ് ട്രെയിലർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…

2 days ago

ജി.ഡി. നായിഡു’ ജി ഡി എൻ സിനിമയിലെ ചരിത്രപ്രസിദ്ധമായ വിന്റേജ് കാർ ലുലു മാളിൽ പ്രദർശനത്തിന്; ഓഗസ്റ്റ് 7-ന് ചിത്രം തിയേറ്ററുകളിലേക്ക്

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. നായിഡു' എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി, ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള…

2 days ago

‘തുടക്കം’ ട്രെയിലർ പുറത്തിറങ്ങി; വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റത്തിന് ആവേശം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘2018’ എന്ന മെഗാഹിറ്റ്…

3 days ago

ട്രെയിലർ ഷെയർ ചെയ്‌ത് സ്വർണം നേടാം; ‘ജി.ഡി.എൻ’ ടീമിന്റെ മത്സരവുമായി ആരാധകർക്ക് അവസരം

ആർ. മാധവൻ നായകനാകുന്ന 'ജി.ഡി.എൻ' ഓഗസ്റ്റ് 7ന് തിയറ്ററുകളിലെത്താനിരിക്കെ സിനിമയുടെ അണിയറപ്രവർത്തകർ പ്രേക്ഷകർക്കായി പ്രത്യേക മത്സരം പ്രഖ്യാപിച്ചു. നിർമാതാക്കൾ പങ്കുവെച്ചിരിക്കുന്ന…

4 days ago

ഇന്ത്യയുടെ എഡിസണായി ആർ. മാധവൻ; ‘ജി.ഡി.എൻ’ ഓഗസ്റ്റ് 7ന് തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബയോപിക് ചിത്രം 'ജി.ഡി.എൻ' ഓഗസ്റ്റ് 7ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. റിലീസ് തീയതി…

5 days ago

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന റൊമാന്റിക് ഡ്രാമ ചിത്രം ‘വിവാഹ്’ന്റെ ആദ്യ ഗാനം പുറത്തിറങ്ങി

ബ്ലെസ്സൺ എൽസ സംവിധാനം ചെയ്യുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രത്തിലെ''കൊതിയാലേറെ മതിയാകാതെ പൊതിരെ അനുരാഗം'' എന്ന് തുടങ്ങുന്ന ഗാനം റിലീസ് ആയി.…

2 weeks ago

This website uses cookies.