കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് കോൺഗ്രസ് നേതാവായ ഉമ്മൻ ചാണ്ടി. പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയവുമായി കേരളത്തിന്റെ മുഖ്യമന്ത്രി പദവും കയ്യാളിയിട്ടുള്ള അദ്ദേഹം കേരളാ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ആദരണീയനായ നേതാക്കളിൽ ഒരാൾ കൂടിയാണ്. ഇപ്പോഴിതാ, ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് തയാറാക്കിയ ഒരു ഡോക്യൂമെന്ററി എത്തുകയാണ്. ദ് അണ്‍നോണ്‍ വാരിയര്‍ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചാണ്ടി ഉമ്മന് നൽകി പുറത്തു വിട്ടു. ഇപ്പോഴിതാ ഈ ഡോക്യൂമെന്ററിയുടെ ആദ്യ ടീസർ പുറത്തു വിട്ടിരിക്കുകയാണ് മലയാള സിനിമയുടെ മെഗാ സ്റ്റാർ മമ്മൂട്ടി. തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് താരം ഈ ടീസർ പുറത്തു വിട്ടത്.
ഉമ്മന്‍ ചാണ്ടിയെ കുറിച്ച് അറിഞ്ഞതും അറിയപ്പെടാത്തതുമായ ഒട്ടേറെ കാര്യങ്ങള്‍ ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ ഡോക്യൂമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് മക്ബുല്‍ റഹ്‌മാന്‍ ആണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ അഞ്ചു ഭാഷകളിൽ ആണ് ഈ ഡോക്യൂമെന്ററി ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഹുനൈസ് മുഹമ്മദും ഫൈസല്‍ മുഹമ്മദും ചേര്‍ന്നു നിർമ്മിച്ചിരിക്കുന്ന ഈ ഡോക്യൂമെന്ററി രചിച്ചിരിക്കുന്നത് നിബിൻ തോമസും അനന്തു ബിജുവുമാണ്. അനീഷ് ലാൽ ആർ എസ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ഈ ഡോക്യൂമെന്ററിയുടെ ആദ്യ ചാപ്റ്റർ ആണ് ഇപ്പോൾ പുറത്തു വരിക. അതിന്റെ സമയ ദൈർഘ്യം പതിമൂന്നു മിനിട്ടാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഏതായാലും ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ ടീസർ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.