[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

1000 കോടിയില്‍ 10 സിനിമകള്‍ ഒരുങ്ങുന്നു; വന്‍ പ്രഖ്യാപനവുമായി മുന്നോട്ടെത്തി റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റും ടി സിരീസും..!

സിനിമാ വ്യവസായ രംഗത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രമുഖരായ രണ്ടു കമ്പനികളാണ് റിലയൻസും ടി സീരിസും. ഒട്ടേറെ വമ്പൻ പ്രൊജെക്ടുകളാണ് വിനോദ വ്യവസായ രംഗത്ത് ഇവർ കൊണ്ട് വരുന്നത്. ഇപ്പോഴിതാ ഇവർ ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. വരുന്ന മൂന്ന് വര്‍ഷത്തിനിടെ 1000 കോടി മുതല്‍മുടക്കില്‍ ചെറുതും വലുതുമായ 10 സിനിമകള്‍ നിര്‍മ്മിക്കാനാണ് ഇരു കമ്പനികളുടെയും പ്ലാൻ എന്നാണ് ഇപ്പോൾ ലഭ്യമായ വിവരങ്ങൾ നമ്മളോട് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിക് റെക്കോര്‍ഡ് ലേബലായ ടി സിരീസ് സിനിമാ സംഗീത മേഖലയില്‍ റിലയന്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റുമായി നേരത്തേ മുതൽ തന്നെ ഒന്നിച്ചു പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ആദ്യമായാണ് സിനിമാ നിർമ്മാണ മേഖലയിൽ ഇരുവരും കൈകോർക്കുന്നത്.

വന്‍ ഹിറ്റായി മാറിയ ഒരു തമിഴ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക്, ആക്ഷന്‍ ത്രില്ലർ ചിത്രങ്ങൾ, ഒരുവമ്പൻ ചരിത്ര ബയോപിക്, സ്പൈ ത്രില്ലര്‍, കോര്‍ട്ട്റൂം ഡ്രാമ, സറ്റയര്‍ കോമഡി, റൊമാന്‍സ് ഡ്രാമ, യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയ ഒരു ചിത്രം എന്നിവയൊക്കെ ഇവർ ഒരുമിച്ചു നിർമ്മിക്കുന്ന പത്തു ചിത്രങ്ങളിൽ വരുന്നുണ്ട് എന്നാണ് സൂചന. ഇതില്‍ മൂന്ന് ചിത്രങ്ങള്‍ വമ്പൻ ബജറ്റില്‍ ഒരുങ്ങുന്നവ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ നമ്മളോട് പറയുന്നു. പുഷ്‍കര്‍-ഗായത്രി, വിക്രംജീത് സിംഗ്, മംഗേഷ് ഹഡാവാലെ, ശ്രീജിത്ത് മുഖര്‍ജി, സങ്കല്‍പ് റെഡ്ഡി എന്നിവര്‍ ആണ് ഈ ചിത്രങ്ങൾ ഒരുക്കാൻ നിർമ്മാതാക്കൾ പരിഗണിക്കുന്ന സംവിധായകർ എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഇതിൽ തന്നെ അഞ്ചു ചിത്രങ്ങളിൽ ഇന്ത്യയിലെ മുൻനിര താരങ്ങൾ അഭിനയിക്കുമെന്നും ആഗോള റിലീസ് ആയി ആവും ഈ അഞ്ചു ചിത്രങ്ങൾ എത്തുക എന്നും വിവരങ്ങൾ പറയുന്നു. ഏറെ ആവേശത്തോടെയാണ് തങ്ങൾ ഈ കൂട്ടായ്മയെ കാണുന്നതെന്ന് ടി സിരീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഭൂഷണ്‍ കുമാറും റിലയന്‍സ് എന്‍റര്‍ടെയ്‍മെന്‍റ് ഗ്രൂപ്പ് സിഇഒ ഷിബാസിഷ് സര്‍ക്കാരും മാധ്യമങ്ങളോട് പറഞ്ഞു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.