മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാസ്റ്റർപീസിന്റെ ടീസർ പുറത്ത്. മാസ്റ്റര്‍ ഓഫ് മാസസ് എന്നാണ് സിനിമയുടെ ടാഗ്ലൈന്‍. പുലിമുരുകന്‍ എന്ന ചിത്രത്തിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്ന അജയ് വാസുദേവാണ്.
കുഴപ്പക്കാരായ കുട്ടികള്‍ പഠിക്കുന്ന കോളേജിലേക്ക് എത്തുന്ന കുഴപ്പക്കാരനായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഗ്രേറ്റ് ഫാദറിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മാസ്റ്റര്‍പീസ്.
ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം സന്തോഷ് പണ്ഡിറ്റും ഒരു മുഴുനീള കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൊല്ലം ഫാത്തിമാ കോളജിലും കൊച്ചിയിലുമായി നൂറ് ദിവസത്തോളമാണ് ചിത്രം ഷൂട്ട് ചെയ്‌തിരിക്കുന്നത്.
ഗോകുല്‍ സുരേഷ്, മുകേഷ്, ഉണ്ണി മുകുന്ദന്‍, കലാഭവന്‍ ഷാജോണ്‍, മഖ്ബൂല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, വരലക്ഷ്മി ശരത്കുമാര്‍, പൂനം ബജ്‍വ, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, സന്തോഷ് പണ്ഡിറ്റ്, പാഷാണം ഷാജി, ജോളി മൂത്തേടൻ എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാനവേഷത്തിൽ എത്തുന്നു.
റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്. സ്നേഹമുള്ള സിംഹം, മഴയെത്തും മുന്‍പേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ കോളജ് അധ്യാപകന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് മുൻപ് വ്യക്തമാക്കിയിരുന്നു.
ക്യാംപസ് ചിത്രം എന്നതിലുപരിയായി ഒരു കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വിധമാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയുമുണ്ട്.
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
സൂപ്പർ ഹിറ്റ് 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ…
This website uses cookies.