[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റി ‘ചെമ്പരത്തിപ്പൂ’ മേക്കിങ് വീഡിയോ

അസ്കര്‍ അലി നായകനായി എത്തുന്ന ‘ചെമ്പരത്തിപ്പൂ’ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്. ഡ്രീംസ്ക്രീന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നവാഗതനായ അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ‘ചെമ്പരത്തിപ്പൂ’വിന്റെ ചിത്രീകരണത്തിനിടയിലെ രസകരമായ രംഗങ്ങൾ കോർത്തിണക്കിയ വിഡിയോ ആണ് അണിയറപ്രവർത്തകർ റിലീസ് ചെയ്‌തിരിക്കുന്നത്‌. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. അലമാര ഫെയിം അഥിതി രവിയും നവാഗതയായ പാര്‍വതി അരുണുമാണ് ചിത്രത്തിലെ നായികമാർ.

കേരളത്തിൽ മാത്രം 120 കേന്ദ്രങ്ങളിൽ റിലീസാകുന്ന ചിത്രത്തിന്റെ വിതരണാവകാശം മോഹൻലാലിന്റെ ഉടമസ്ഥതയിലുളള മാക്സ്‌ലാബ് എന്റര്‍ടെയ്ൻമെന്റിനാണ്. യുവ സൂപ്പർ താരങ്ങളുടെ ചിത്രത്തിന് ലഭിക്കുന്നത് പോലത്തെ വമ്പൻ പിന്തുണയാണ് അസ്‌കർ അലിയുടെ ചെമ്പരത്തിപ്പൂവിനും ലഭിച്ചിരിക്കുന്നത്.

ഒരു സിനിമ സംവിധാനം ചെയ്യാനാഗ്രഹിക്കുന്ന വിനോദ് എന്ന കലാകാരന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും തുടർന്ന് ഇവർ തമ്മിലുള്ള പ്രണയവും പ്ലസ് ടു സമയത്തെ പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മൂന്ന് കാലഘട്ടങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

അജു വർഗീസ്, വിശാഖ് നായർ, ധർമജൻ, കോട്ടയം പ്രദീപ്, സുധീർ കരമന , സുനിൽ സുഗത, വിജിലേഷ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നു. രാകേഷ് എ.ആര്‍ സംഗീതം ഒരുക്കുന്ന ചെമ്പരത്തിപ്പൂവിന്റെ ഛായാഗ്രഹകന്‍ സന്തോഷ്‌ അണിമയാണ്. ഭുവനേന്ദ്രന്‍ ,സഖറിയ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന സിനിമയിൽ ഏഴ് ഗാനങ്ങളാണുള്ളത്. ചിത്രത്തിലെ ‘കണ്ണിൽ കണ്ണൊന്ന്’, ചില്ലുവെയിൽ എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്‌ണനും ചേർന്നായിരുന്നു’ കണ്ണിൽ കണ്ണൊന്ന് ‘ എന്ന പാട്ട് ആലപിച്ചത്. വിജയ് യേശുദാസാണ് ‘ചില്ലുവെയിൽ’ പാടിയത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.