മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ തന്റെ തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹംഗറിയിലാണ്. ഏജന്റ് എന്ന് പേരുള്ള തെലുങ്കു ചിത്രത്തിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നത്. യാത്രക്ക് ശേഷം മമ്മൂട്ടി ചെയ്യുന്ന ഈ തെലുങ്കു ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് തെലുങ്കു സൂപ്പർ താരം നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി ആണ്. ഒരു ഹോളിവുഡ് ചിത്രത്തിന്റെ തെലുങ്കു റീമേക് ആണെന്ന് കരുതപ്പെടുന്ന ഏജന്റിൽ മമ്മൂട്ടി അഭിനയിക്കുന്നത് ഒരു പട്ടാള ഓഫീസർ ആയാണ് എന്നാണ് സൂചന. മെഗാ സ്റ്റാർ ഹംഗറിയിൽ എത്തിയപ്പോൾ ഉള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ അവിടെ നിന്നുള്ള അദ്ദേഹത്തിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. കിടിലൻ ലുക്കിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ വീഡിയോ അദ്ദേഹത്തിന്റെ തന്നെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുറത്തു വന്നിരിക്കുന്നത്.
ഏതായാലും സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുന്ന മെഗാ സ്റ്റാർ, ഈ തെലുങ്കു ചിത്രത്തിലും കിടിലൻ ലുക്കിൽ ആവും എത്തുക എന്നാണ് പ്രതീക്ഷ. സുരീന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജേസൺ ബോൺ എന്ന ഹോളിവുഡ് ചിത്രത്തിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതു എന്നാണ് സൂചന. ഹൈദരാബാദിൽ തുടങ്ങിയ ഈ ചിത്രം ഹംഗറി ഷെഡ്യൂളിന് ശേഷം ഡൽഹി, കാശ്മീർ എന്നിവിടങ്ങളിലും ഷൂട്ട് ചെയ്യും. മൂന്നര കോടിയാണ് മമ്മൂട്ടിയുടെ ഈ ചിത്രത്തിലെ പ്രതിഫലമെന്നും വാർത്തകൾ ഉണ്ട്. മലയാളത്തിൽ അദ്ദേഹം അഭിനയിച്ചു ഇനി വരാൻ ഉള്ളത് അമൽ നീരദിന്റെ ഭീഷ്മ പർവവും നവാഗതയായ രഥീനയുടെ പുഴുവും ആണ്. ലിജോ ജോസ് പെല്ലിശ്ശേരി, കെ മധു ചിത്രങ്ങൾ ആണ് ഇനി അദ്ദേഹം ചെയ്യാൻ പോകുന്ന മലയാള ചിത്രങ്ങൾ.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.