[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പുതിയ ചിത്രത്തിന്റെ ഷൂട്ടിനായി വിദേശത്തെത്തി മമ്മൂട്ടി; ചിത്രങ്ങൾ കാണാം..!

പുഴു എന്ന മലയാള ചിത്രം കഴിഞ്ഞ ആഴ്ച പൂർത്തിയാക്കിയ മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ വിദേശത്തു ആണ്. തന്റെ തെലുങ്കു ചിത്രമായ ഏജന്റ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനു ആണ് മമ്മൂട്ടി വിദേശത്തു എത്തിയിരിക്കുന്നത്. ഹംഗറിയിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. താടി പൂർണമായും വടിച്ചുള്ള ലുക്കിലാണ് മമ്മൂട്ടി പുഴുവിൽ അഭിനയിച്ചത്. അതേ ലുക്കിൽ തന്നെയാണ് ഈ ചിത്രത്തിലും മമ്മൂട്ടി എത്തുന്നത് എന്നാണ് സൂചന. നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി ആണ് ഏജന്റ് എന്ന ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്‌. ഈ ചിത്രത്തിൽ ഒരു പട്ടാള ഓഫീസർ ആയാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നും, അതല്ല ഒരു നെഗറ്റീവ് വേഷമാണ് എന്നുമൊക്കെ സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. മൂന്നര കോടി രൂപയാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തിൽ ലഭിക്കുന്ന പ്രതിഫലമെന്നും തെലുങ്കു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സുരീന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജേസൺ ബോൺ എന്ന ഹോളിവുഡ് ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കുന്നത് എന്നാണ് സൂചന. ഹൈദരാബാദിൽ നേരത്തെ തന്നെ ആരംഭിച്ച ഈ ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ആണ് ഇപ്പോൾ ഹംഗറിയിൽ തുടങ്ങുന്നത്. അതിനു ശേഷം ഡൽഹി, കാശ്മീർ എന്നിവിടങ്ങളിലും ഈ ചിത്രം ഷൂട്ട് ചെയ്യും. നവംബർ ആദ്യ വാരം തിരിച്ചു വരുന്ന മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ ആയിരിക്കും ഇനി അഭിനയിക്കുക എന്നും അതിനു ശേഷം സിബിഐ 5 തുടങ്ങും എന്നും വാർത്തകൾ ഉണ്ട്. കെ മധു ഒരുക്കുന്ന ചിത്രമാണ് സിബിഐ 5 . പുഴു കൂടാതെ റിലീസ് ചെയ്യാൻ തയ്യാറായി ഇരിക്കുന്ന മമ്മൂട്ടി ചിത്രമാണ് അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം.

ഫോട്ടോ കടപ്പാട്: ട്വിറ്റെർ

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.