[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

കിടിലൻ ഡാൻസുമായി അല്ലു അർജുനും രശ്‌മിക മന്ദനയും; പുഷ്പയിലെ അടിപൊളി ഗാനം കാണാം..

തെലുങ്കിലെ ഐക്കൺ സ്റ്റാർ എന്ന ടൈറ്റിൽ ഉള്ള താരമാണ് അല്ലു അർജുൻ. സ്റ്റൈലിഷ് സ്റ്റാർ എന്നും അറിയപ്പെടുന്ന അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് സുകുമാർ ഒരുക്കുന്ന പുഷ്പ. രണ്ടു ഭാഗങ്ങൾ ആയി പുറത്തു വരുന്ന ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത് മലയാളത്തിന്റെ യുവ താരം ഫഹദ് ഫാസിൽ ആണ്. അഞ്ചോളം ഭാഷകളിൽ പുറത്തു വരുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വരുന്ന ഡിസംബറിൽ ആണ് റിലീസ് ചെയ്യുക. ഇതിന്റെ ടീസർ, ഒരു ഗാനത്തിന്റെ ലിറിക് വീഡിയോ എന്നിവ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിലെ മറ്റൊരു ഗാനം കൂടി പുറത്തു വന്നിരിക്കുകയാണ്. അല്ലു അർജുനും നായിക രശ്‌മിക മന്ദനയും ആടി പാടുന്ന സാമി സാമി എന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. ഗാനത്തിന്റെ ദൃശ്യങ്ങൾക്ക് ഒപ്പം തന്നെ അതിന്റെ മേക്കിങ് കൂടി ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും.

മൗനിക യാദവ് പാടിയിരിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ചന്ദ്ര ബോസ് ആണ്. ദേവി ശ്രീ പ്രസാദ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് വിദേശിയായ മിറോസ്ലാവ് കുബേ ബ്രോസിക്‌ ആണ്. കാർത്തിക ശ്രീനിവാസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, ഹാരിഷ് ഉത്തമൻ, വെണ്ണല കിഷോർ, അനസൂയ ഭരദ്വാജ്, ശ്രീ തേജ് തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പുഷ്പ രാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ഭൻവർ സിങ് ശെഖാവത് എന്ന ഐപിഎസ് ഓഫീസർ ആയാണ് ഫഹദ് ഫാസിൽ എത്തുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

17 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

4 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.