യാത്ര എന്ന ചിത്രത്തിന് ശേഷം, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച പുതിയ ചിത്രമായ ഏജന്റിന്റെ ആദ്യ ടീസർ ഇന്ന് പുറത്തു വന്നു. ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഈ ടീസർ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ് ഉയർത്തിയത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം, സൂപ്പർ ഹിറ്റ് തെലുങ്കു സംവിധായകൻ സുരീന്ദർ റെഡ്‌ഡിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഹോളിവുഡിലെ സൂപ്പർ ഹിറ്റ് ത്രില്ലർ സീരിസായ ബോൺ സീരിസിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നത് വാർത്തകൾ പറയുന്നു. അഖിൽ അക്കിനേനി നായകനായി എത്തുന്ന ഈ ചിത്രത്തിൽ മഹാദേവ് എന്ന് പേരുള്ള ഒരു പട്ടാള ഓഫീസർ ആയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. അഖിൽ അക്കിനേനി ഈ ചിത്രത്തിന് വേണ്ടി നടത്തിയ ശാരീരിക മാറ്റം വലിയ ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്നും നേടിയത്.
ഈ ചിത്രത്തിന്റേതായി ഇതുവരെ പുറത്തു വന്നിട്ടുള്ള പോസ്റ്ററുകളും സൂപ്പർ ഹിറ്റുകളാണ്. അഖിലിന്റെ സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹിപ് ഹോപ് തമിഴ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് വക്കന്തം വംശി, ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ നവീൻ നൂലി, ഇതിനു ക്യാമറ ചലിപ്പിച്ചത് റസൂൽ എല്ലൂർ എന്നിവരാണ്. നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിച്ചത്. ഹംഗറി, ഹൈദരാബാദ്, ഡൽഹി തുടങ്ങിയ ലൊക്കേഷനുകളിലാണ് ഈ ചിത്രം കൂടുതലും ഷൂട്ട് ചെയ്തത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.