2022 എന്ന വർഷം പകുതി പൂർത്തിയായി കഴിഞ്ഞപ്പോൾ ഒരുപിടി മികച്ച ചിത്രങ്ങളാണ് നമ്മുക്ക് ലഭിച്ചത്. പല ഭാഷകളിലായി പ്രേക്ഷകരെ ഏറെ രസിപ്പിച്ച ചിത്രങ്ങളും, അതുപോലെ അവരെ ഏറെ നിരാശപ്പെടുത്തിയ ചിത്രങ്ങളുമുണ്ട്. ഇപ്പോഴിതാ ഈ വർഷം പകുതി കഴിയുമ്പോൾ ഇതുവരെ റിലീസ് ചെയ്തതിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ റേറ്റിംഗ് നൽകിയ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ മൂവി ഡാറ്റ ബേസ് ആയ ഇന്റർനെറ്റ് മൂവി ഡാറ്റ ബേസ്. ഈ വർഷത്തെ ഏറ്റവും ജനപ്രിയ ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റ് ആണ് അവർ പുറത്തു വിട്ടിരിക്കുന്നത്. ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രം വിക്രം ഒന്നാം സ്ഥാനം നേടിയ ഈ ലിസ്റ്റിൽ, ഒരേയൊരു മലയാള ചിത്രം മാത്രമാണ് ഇടം പിടിച്ചിരിക്കുന്നത്.
യുവ താരം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഹൃദയമെന്ന ചിത്രമാണത്. ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്തു ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഹൃദയം അമ്പതു കോടി ക്ലബിലും ഇടം പിടിച്ച മലയാള ചിത്രമാണ്. 8.6 റേറ്റിങ് നേടിയാണ് വിക്രം ഈ ലിസ്റ്റിൽ ഒന്നാമത് എത്തിയതെങ്കിൽ, രണ്ടാം സ്ഥാനത്ത് യഷ് നായകനായി എത്തിയ പ്രശാന്ത് നീല്‍ ചിത്രം കെ ജി എഫ് 2 ആണ് ഇടം പിടിച്ചത്. 8.5 ആണ് കെ.ജി.എഫ് 2 നേടിയ ഐ എം ഡി ബി റേറ്റിംഗ്. മൂന്നാം സ്ഥാനത്തു ഇടം നേടിയത് ഹിന്ദി ചിത്രമായ കശ്മീർ ഫയൽസ് ആണ്. വിക്രം, കെ ജി എഫ് 2 , കാശ്‌മീർ ഫയൽസ്, ഹൃദയം എന്നിവ കൂടാതെ ഈ ലിസ്റ്റിൽ ഇടം പിടിച്ച ചിത്രങ്ങൾ ആര്‍.ആര്‍.ആര്‍, എ തേഴ്സ് ഡേ, ജുന്ദ്, റണ്‍വേ 34, ഗംഗുഭായ് കത്തിയവാടി, സാമ്രാട്ട് പൃഥ്വിരാജ് എന്നിവയാണ്. ഇതിൽ ചില ചിത്രങ്ങൾ തീയേറ്ററുകളിൽ വിജയിച്ചില്ലെങ്കിലും ഒടിടി റിലീസിന് ശേഷമാണു മികച്ച റേറ്റിംഗ് സ്വന്തമാക്കിയത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.