തെന്നിന്ത്യൻ സൂപ്പർ നായികാ താരമായ സാമന്ത നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശാകുന്തളം. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ നേരത്തെ റിലീസ് ചെയ്യുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ട്രെയിലറിലെ വി എഫ് എക്സിന്റെ കാര്യത്തിൽ കുറച്ചു വിമർശനങ്ങളും ഈ ചിത്രം ഏറ്റു വാങ്ങിയിരുന്നു. ഭാരതത്തിന്റെ ഇതിഹാസമായ മഹാഭാരതത്തിലെ, ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം 2023 ഫെബ്രുവരി 17 ന് ആണ് റിലീസ് ചെയ്യുക. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഗാനം കൂടി പുറത്തു വന്നിരിക്കുകയാണ്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ കൂടി റിലീസ് ചെയ്യുന്ന ഇതിലെ ഈ പുതിയ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് കൈലാസ് ഋഷിയാണ്.
മല്ലികേ മല്ലികേ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് രമ്യ ബെഹാരയും ഇതിനു സംഗീതം പകർന്നത് മണി ശർമയുമാണ്. സാമന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ഇതിൽ ദുഷ്യന്തനായി അഭിനയിച്ചിരിക്കുന്നത്. അദിതി ബാലൻ അനസൂയയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുന്ന ഈ ചിത്രത്തിൽ, സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരും വേഷമിട്ടിരിക്കുന്നു. ത്രീഡിയിലും റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന് ശേഖർ വി ജോസഫ് ദൃശ്യങ്ങൾ ഒരുക്കിയപ്പോൾ, എഡിറ്റ് ചെയ്തത് പ്രവീൺ പുഡിയാണ്. ഗുണശേഖർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണ ആണ് നിർമ്മിച്ചിരിക്കുന്നത്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.