[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് ചിയാൻ വിക്രം; കമൽ ഹാസൻ- സൂര്യ- വിക്രം ടീം ഒന്നിക്കുന്നു

കഴിഞ്ഞ വർഷം റിലീസ് ചെയ്ത മെഗാ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ തമിഴ് ചിത്രമാണ് ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം. ഉലകനായകൻ കമൽ ഹാസൻ നായകനായി എത്തിയ ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും, അഥിതി വേഷത്തിൽ സൂര്യയും അഭിനയിച്ചു. തന്റെ മുൻ ബ്ലോക്ക്ബസ്റ്റർ ചിത്രമായ കൈതിയിലെ കഥാപാത്രങ്ങളെ കൂടി ഉൾപ്പെടുത്തി, വിക്രത്തിലൂടെ ഒരു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് കൂടി ലോകേഷ് കനകരാജ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഈ യൂണിവേഴ്സിലേക്ക് തമിഴ് സൂപ്പർ താരം ചിയാൻ വിക്രം കൂടി വരികയാണെന്ന വാർത്തകളാണ് വരുന്നത്. കമൽ ഹാസൻ, സൂര്യ എന്നിവർക്കൊപ്പം വിക്രം 2 എന്ന ചിത്രത്തിലെ ഒരു പ്രധാന വേഷവുമായി ലോകേഷ് ചിയാൻ വിക്രമിനെ സമീപിച്ചു എന്ന വാർത്തകളാണ് വരുന്നത്. നേരത്തെ വിക്രമിൽ സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന വില്ലൻ കഥാപാത്രമാകാൻ ലോകേഷ് ആദ്യം ക്ഷണിച്ചത് ചിയാൻ വിക്രമിനെ ആണ്.

എന്നാൽ വളരെ ചെറിയ കഥാപാത്രമാണ് അതെന്നത് കൊണ്ട് വിക്രം ആ വേഷം ഉപേക്ഷിക്കുകയായിരുന്നു. അതിന് ശേഷം വിജയ്‌യെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ദളപതി 67 ഇൽ ഇപ്പോൾ അർജുൻ അവതരിപ്പിക്കുന്ന വേഷത്തിലേക്ക് ചിയാൻ വിക്രമിനെ പരിഗണിച്ചിരുന്നു. ആ കഥാപാത്രവും ചെറുതായത് കൊണ്ടാണ് വിക്രം വേണ്ടെന്ന് വെച്ചതെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. ഏതായാലും വിക്രം 2 ഇൽ ഒരു വലിയ കഥാപാത്രം തന്നെയാണ് ലോകേഷ് ചിയാന് വേണ്ടി കാത്തു വെച്ചിരിക്കുന്നതെന്നാണ് സൂചന. മാസ്റ്ററിനു ശേഷം ലോകേഷ് വിജയ്‌യെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രവും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗം ആകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.