മലയാളത്തിന്റെ യുവ താരം ഫഹദ് ഫാസിൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മലയന്‍കുഞ്ഞ്. ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിൽ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സജിമോനാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ നമ്മുക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്ന ഒരു ട്രൈലെർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. വീണ്ടും ഫഹദ് ഫാസിൽ എന്ന നടനിൽ നിന്ന് ഒരു ഗംഭീര പ്രകടനം കാണാൻ സാധിക്കുമെന്ന സൂചനയും ഈ ട്രൈലെർ നമ്മുക്ക് നൽകുന്നുണ്ട്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. മോഹൻലാൽ നായകനായ യോദ്ധ എന്ന ചിത്രത്തിനും പൃഥ്വിരാജ് സുകുമാരൻ നായകനായ ആട് ജീവിതം എന്ന ചിത്രത്തിനും ശേഷം എ ആർ റഹ്മാൻ സംഗീതമൊരുക്കുന്ന മലയാള ചിത്രമാണ് മലയന്‍കുഞ്ഞ്. ഒരു സർവൈവൽ ത്രില്ലർ ആണ് ഈ ചിത്രം എന്ന സൂചനയും ട്രയ്ലർ തരുന്നുണ്ട്.
സീ യു സൂണ്‍, മാലിക് എന്നിവയ്‍ക്ക് ശേഷം മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്നുവെന്ന് പ്രത്യേകതയുമുണ്ട്. കാരണം, ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് അദ്ദേഹമാണ്. മഹേഷ് നാരയണൻ തന്നെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി, വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. അച്ഛൻ ഫാസിൽ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്തു എന്ന ചിത്രത്തിലൂടെ ആണ് ഫഹദ് ഫാസിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ഇപ്പോഴാണ് ഫഹദ് വീണ്ടും അച്ഛനോടൊപ്പം ഒരു ചിത്രം ചെയ്യുന്നത്. രജിഷാ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പറമ്പോൾ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അർജു ബെൻ ആണ് മലയൻ കുഞ്ഞു എഡിറ്റ് ചെയ്തിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.