ഫഹദ് ഫാസിൽ നായകനായി എത്തുന്ന മലയൻ കുഞ്ഞെന്ന ചിത്രമാണ് ഇപ്പോൾ മലയാള സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത്. പ്രകൃതി ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ഒരു സർവൈവൽ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം രചിച്ചത് മഹേഷ് നാരായണനും സംവിധാനം ചെയ്തത് നവാഗതനായ സജിമോനുമാണ്. ഇതിന്റെ ട്രൈലെർ പുറത്തു വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമായിക്കഴിഞ്ഞു. ഉരുൾപൊട്ടലിൽ പെട്ട്, ഭൂമിക്കടിയിൽ മുപ്പതടി താഴ്ചയിൽ കുടുങ്ങി പോകുന്ന ഒരു ചെറുപ്പക്കാരന്റെ തിരിച്ചു വരവിന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. മണ്ണിനടിയില്‍ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ നമ്മുക്ക് കാണിച്ചു തരുന്നത്, എത്രമാത്രം ബുദ്ധിമുട്ടിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ്. ശ്വാസമടക്കി പിടിച്ചു മാത്രമേ നമ്മുക്ക് ഈ മേക്കിങ് വീഡിയോ പോലും കണ്ടു തീർക്കാൻ കഴിയു എന്നതാണ് സത്യം.
2 മിനിറ്റ് 47 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ മേക്കിങ് വീഡിയോ മ്യൂസിക്ക് 247 ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഉരുൾപൊട്ടലും ഭൂമിക്കടിയിലുള്ള രംഗങ്ങളും ഒരുക്കുകയെന്നതു എത്രമാത്രം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നും, ഫഹദ് ഫാസിൽ എത്രത്തോളം പരിശ്രമമാണ് ഇതിനു വേണ്ടി എടുത്തതെന്നും ഈ വീഡിയോ കാണിച്ചു തരുന്നു. അതുപോലെ ചിത്രത്തിന്റെ ആർട്ട് വിഭാഗം എടുത്ത പരിശ്രമവും ഇതിൽ നമ്മുക്ക് കാണാം. സംവിധായകൻ ഫാസിൽ നിർമ്മിച്ച ഈ ചിത്രം ജൂലൈ 22 നാണു റിലീസ് ചെയ്യാൻ പോകുന്നത്. മഹേഷ് നാരായണൻ തന്നെയാണ് ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചതും. എ ആർ റഹ്മാൻ സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് അർജു ബെൻ ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.